വിജയനും ഒഎന്‍വിയും പുറത്ത്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് രണ്ട് പേരുകളാണ്- നോവലിസ്റ് ഒ.വി. വിജയനും കവി ഒഎന്‍വിയും. പക്ഷെ നിര്‍ഭാഗ്യത്തിന് ഇരുകൂട്ടരും ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.
അവസാനപരിഗണനയില്‍ വിധികര്‍ത്താക്കള്‍ക്ക് മുമ്പില്‍ വന്നത് അഞ്ച് പേരാണ്- ജയകാന്തന്‍(തമിഴ്), സുനില്‍ ഗംഗോപാധ്യായ(ബംഗാളി), റഹ്മാന് റായി(കശ്മീര്‍), രാജേന്ദ്ര ഷാ (ഗുജറാത്തി), കേലേക്കര്‍(മറാഠി).
ഒടുവില്‍ പ്രായവും ഗുജറാത്തിലെ രാഷ്ട്രീയസ്ഥിതിഗതികളും ഗുജറാത്തി കവി രാജേന്ദ്ര ഷായ്ക്ക് അനുകൂലമായി. തമിഴിന് ഇക്കുറി ജ്ഞാനപീഠം നല്‍കണമെന്ന് ശക്തമായ വാദമുണ്ടായി. കാരണം തമിഴിന് ഒരിയ്ക്കല്‍ മാത്രമേ ജ്ഞാനപീഠം ലഭിച്ചിട്ടുള്ളൂ- 1975ല്‍ പി.വി. അഖിലന്.
മലയാളത്തിന് എം.ടി. വാസുദേവന്‍ നായര്ക്കുള്പ്പെടെ നാല് കുറി ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പ്, തകഴി, എസ്.കെ. പൊറ്റേക്കാട് എന്നിവരാണ് മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന മറ്റ് എഴുത്തുകാര്‍. ഇക്കുറി ജ്ഞാനപീഠ വിധികര്‍ത്താക്കളില്‍ കേരളത്തില്‍ നിന്ന് എംടിയും ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷവും തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് ജ്ഞാനപീഠത്തിന് ഒരാളുടെ പേര് നിര്‍ദേശിക്കപ്പെട്ടു- ഒഎന്‍വി കുറുപ്പിന്റെ. കഴിഞ്ഞ രണ്ട് വര്‍ഷം ഒ.വി. വിജയനെയും പരിഗണിച്ചു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications