Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കരിഷ്മയ്ക്ക് മോചനം

ഒടുവില്‍ കരിഷ്മ കപൂറിന്റെ മിനിസ്ക്രീന്‍ സ്വപ്നം പ്രേക്ഷകരിലേക്കെത്തുന്നു. സഹാറ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച കരിഷ്മാ കപൂര്‍ നായികയാവുന്ന കരിഷ്മ- എ മിറാക്ക്ള്‍ ഒഫ് ഡെസ്റിനി എന്ന ടെലിവിഷന്‍ പരമ്പര ജൂലൈ 21 തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി.

തന്റെ വുമണ്‍ ഒഫ് സബ്സ്റന്‍സ് എന്ന നോവല്‍ മോഷ്ടിച്ചാണ് കരിഷ്മയുടെ സീരിയല്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് അമേരിക്കന്‍ എഴുത്തുകാരി ബാര്‍ബറ ടെയ്ലര്‍ ബ്രാഡ്ഫോഡ് നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളി.

സീരിയല്‍ സംപ്രേഷണം ചെയ്യുന്നതില്‍ കാലതാമസമുണ്ടായതിന് നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവ് നല്‍കാനും ജസ്റിസുമാരായ എ. എന്‍. റോയ്, ജെ. ബാനര്‍ജി എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ബാര്‍ബറ ടെയ്ലറോട് ആവശ്യപ്പെട്ടു.

കരിഷ്മ കപൂര്‍ ആദ്യമായി അഭിനയിയ്ക്കുന്ന ടെലിവിഷന്‍ പരമ്പരയാണെന്നതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ പരമ്പര കാത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+