വിപണിയില്‍ രാമായണ തരംഗം
തിരുവനന്തപുരം: പുസ്തകവിപണിയില്‍ രാമായണതരംഗം. ചെറുതും വലുതുമായ പ്രസാധകര്‍ ഗദ്യത്തിലും പദ്യത്തിലുമുള്ള രാമായണ പുസ്തകങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്.
രാമായണമാസമായതിനാല്‍ രാമന്റെ കഥ പറയുന്ന രാമായണപുസ്തകങ്ങളോട് വിപണിയില്‍ നല ്ല പ്രതികരണമാണ്. 25 രൂപ മുതല്‍ 790 രൂപ വരെ വിലയുള്ള രാമായണപുസ്തകങ്ങള്‍ വില്പനയ്ക്കുണ്ട്. എ.ഡി. ഹരിശര്‍മ്മ സംശോധനം നിര്‍വഹിച്ച രാമായണത്തിന് വില 140 രൂപയാണ്.
ഡിസി ബുക്സാണ് വിപണിയില്‍ ഒട്ടേറെ പുതുമകള്‍ സമ്മാനിച്ചിരിയ്ക്കുന്നത്. സാധാരണ എഴുത്തച്ഛന്‍ രാമായണം മുതല്‍ താളിയോലയ്ക്ക് സമാനമായ രാമായണം വരെ ഡിസി വിപണിയിലെത്തിച്ചിരിക്കുന്നു. ഡിസിയുടെ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് 110 രൂപയാണ് വില. പക്ഷെ ഡിസിബുക്സിന്റെ അംഗീകൃത പുസ്തകശാലകളില്‍ ഇത് 100 രൂപയ്ക്ക് ലഭിയ്ക്കും.
പഴയ ലിപിയിലുള്ള രാമായണമാണ് വിപണിയിലെ മറ്റൊരു സവിശേഷത. ഡിസി ബുക്സാണ് ഇതിന്റെ പ്രസാധകര്‍. താളിയോലയ്ക്ക് സമാനമായ രീതിയില്‍ തയ്യാറാക്കിയ രാമായണ പുസ്തകത്തിന് വിപണിയില്‍ പ്രിയമേറെ. ഇതിന് വില കൂടുതലാണ്. ഡിസി ബുക്സ്പുറത്തിറക്കിയ ഈ രാമായണപുസ്തകം 790 രൂപയ്ക്ക് ലഭിയ്ക്കും. ശാന്താ ബുക്ക് സ്റാള്‍, വിദ്യാരംഭം, എച്ച്ആന്‍ഡ്സി എന്നിവരാണ് രാമായണം പുറത്തിറക്കിയ മറ്റ് പ്രസാധകര്‍.












Click it and Unblock the Notifications