അറബിക് ആല്‍ബവുമായി മലയാളി
കോഴിക്കോട്: അറബിക് ഭാഷയില്‍ സംഗീത ആല്‍ബവുമായി മലയാളി. ദുബായില്‍ ജീവിക്കുന്ന കെ.പി. ജയന്‍ എന്ന കോഴിക്കോട്ട്കാരനാണ് ഗായകന്‍.
അധികം വൈകാതെ ആല്‍ബം യുഎഇയില്‍ വിപണിയില്‍ ഇറങ്ങും. കെ.പി. ജയന്റെ ആദ്യ സംഗീതസംരംഭമാണിത്. സെയിന്‍ (നന്മ) എന്ന പേരാണ് ആല്‍ബത്തിന്റേത്. യുഎഇയില്‍ അല്‍ജസീറ എന്ന കമ്പനിയാണ് ഈ ആല്‍ബം പുറത്തിറക്കുന്നതെന്ന് ജൂലൈ 22 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജയന്‍ പറഞ്ഞു.
ഇതുവരെ അറബിക് ഭാഷയില്‍ മലയാളികള്‍ ആല്‍ബം പുറത്തിറക്കിയിട്ടില്ല. എന്നാല്‍ അറബിക് ഭാഷയോട് അഭിനിവേശം തോന്നിയ ജയന്‍ ഇതിനകം ദുബായിലും അബുദാബിയിലും ഒട്ടേറെ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനകം 150ഓളം അറബ് രാഷ്ട്രങ്ങളില്‍ ജയന്‍ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഈ ആല്‍ബത്തില്‍ മകള്‍ തുളസിയും പാടുന്നുണ്ട്.
കൈതപ്രവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications