റഷ്യയുമായി കലാമണ്ഡലം സഹകരിയ്ക്കുന്നു
ചെറുതുരുത്തി: റഷ്യയിലെ മോസ്കോ സര്‍വകലാശാലയുമായി കേരള കലാമണ്ഡലം സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ ധാരണയായി.
ഇതിന്റെ ഭാഗമായി കേരള കലാമണ്ഡലത്തില്‍ റഷ്യന്‍ ബാലെയുടെ ഫാക്കല്‍റ്റി മോസ്കോ സ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് കള്‍ച്ചറല്‍ ആന്റ് ആര്‍ട്സ്(എംഎസ്യുസിഎ) തുടങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പകരം മോസ്കോ സ്റേറ്റ് സര്‍വകലാശാലയില്‍ അവിടെയുള്ളവര്‍ക്ക് കൂടിയാട്ടത്തില്‍ പരിശീലനം നല്കാനാണ് കലാമണ്ഡലം ആലോചിയ്ക്കുന്നത്.
ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍ റഷ്യയില്‍ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള സ്റേറ്റ് പാര്‍ലമെന്ററി കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു ആശയത്തിന് തുടക്കമായത്.












Click it and Unblock the Notifications