യേശുദാസ് സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു
ദില്ലി: തിരുവനന്തപുരത്ത് ഒരു സംഗീത ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് യേശുദാസ് അറിയിച്ചു.
കനത്ത ഫീസ് മൂലം മറ്റ് ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ലഭിക്കാത്ത പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശനം നല്‍കും. മഹാന്മാരായ സംഗീതജ്ഞര്‍ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നത്.
ഒരു സംഗീത മ്യൂസിയം സ്ഥാപിക്കാനും തനിക്ക് ആലോചനയുണ്ടെന്ന് യേശുദാസ് പറഞ്ഞു. ദേശീയപ്രശസ്തരും അന്തര്‍ദേശീയ പ്രശസ്തരുമായ സംഗീതജ്ഞരുടെ പ്രതിമകള്‍ മ്യൂസിയത്തില്‍ സ്ഥാപിക്കും.
ഹിന്ദി സിനിമാഗാനങ്ങള്‍ ആലപിക്കുന്നത് താന്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. നല്ല ക്ഷണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും ഹിന്ദിയില്‍ പാടും.
വേഗത എല്ലാറ്റിന്റെയും മുഖമുദ്രയായതു പോലെയാണ് പാട്ടിനും വേഗതയേറിയത്. ഇന്ത്യയില്‍ മാത്രമല്ല ബീഥോവന്റെ നാട്ടിലും ഈ പ്രവണതയുണ്ട്. ഇതില്‍ തെറ്റായൊന്നുമില്ല. എന്നാല്‍ ഈ പ്രവണത അടുത്ത തലമുറ പരമ്പരാഗത സംഗീതത്തെ ഉപേക്ഷിക്കുന്നതില്‍ കലാശിക്കരുത്- യേശുദാസ് പറഞ്ഞു.












Click it and Unblock the Notifications