മലയാളി പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിഡന്റ്
ദില്ലി: ഇന്ത്യയിലെ ഇംഗ്ലീഷ് പുസ്തക പ്രസാധനരംഗത്തെ വമ്പന്മാരായ പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ തോമസ് എബ്രഹാമിനെ തിരഞ്ഞെടുത്തു.
മല്ലപ്പള്ളി സ്വദേശിയാണ് തോമസ് എബ്രഹാം. ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയുണ്ടായിരുന്ന ഡേവിഡ് ഡേവിഡാറിനെ കാനഡയിലേക്ക് മാറ്റിയ ഒഴിവിലാണ് തോമസ് എബ്രഹാമിന്റെ നിയമനം. മൂന്ന് വര്‍ഷം മുമ്പ് ഡോര്‍ലിങ് കിന്‍ഡര്‍സ്ലി എന്ന സ്ഥാപനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിക്കൊണ്ടായിരുന്നു തോമസ് എബ്രഹാമിന്റെ തുടക്കം. പിന്നീട് ഡോര്‍ലിങ്ങിന്റെ ഉടമസ്ഥാവകാശം പെന്‍ഗ്വിന്‍ ഏറ്റെടുത്തു. അപ്പോള്‍ പെന്‍ഗ്വിനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു തോമസ് എബ്രഹാം.
തോമസ് എബ്രഹാമിന്റെ സ്ഥാനക്കയറ്റത്തോടെ ഒഴിവുവന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് തൃശൂര്‍ സ്വദേശിനി വി.കെ. കാര്‍ത്തികയെ നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications