Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റില്‍ ഒരു ചിത്രപ്രദര്‍ശനം

സപ്ന അനു ജോര്‍ജ്ജ്

തിരുവനന്തപുരം: വാടകക്കെടുത്ത ആര്‍ട്ട് ഗ്യാലറിയോ സമയപരിധിയുടെ പരിമിതികളോ ഇല്ലാതെ ഒരു ചിത്രപ്രദര്‍ശനം. ഡയറക്ടറിആര്‍ടിസ്റ്. കോം (http://www.directoryartist.com) എന്ന വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തിലൂടെ സുഭാഷ് എന്ന ചിത്രകാരന്‍ ചിത്രകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പുതിയൊരു മാതൃക കണ്ടെത്തിയിരിക്കുന്നു.

വിവിധ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് സാധാരണരീതിയിലുള്ള ചിത്രപ്രദര്‍ശനങ്ങള്‍ക്ക് സങ്കല്പിക്കാനാവാത്ത കാഴ്ചക്കാരെയാണ് ഈ ചിത്രങ്ങള്‍ക്ക് കിട്ടുന്നത്.

ഡയറക്ടറി ആര്‍ടിസ്റ്.കോമില്‍ ഇപ്പോള്‍ ഒരു ചിത്രപ്രദര്‍ശനം നടന്നുവരുന്നുണ്ട്. ഈ വെബ്സൈറ്റിലെ 12-ാമത്തെ ചിത്രപ്രദര്‍ശനമാണിത്. വിവിധ മാധ്യമങ്ങളിലുള്ള 48 ചിത്രങ്ങളാണ് വൈബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ പ്രദര്‍ശനം ജൂലൈ 31 വരെയാണ്.

2001 നവംബറിലാണ് സുഭാഷ് ഈ വെബ് സൈറ്റിന് തുടക്കമിട്ടത്. ഇതുവരെയായി നടത്തിയ 12 ചിത്രപ്രദര്‍ശനങ്ങളില്‍ ഒട്ടേറെ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

വെബ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വാങ്ങാം. ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് ഇത്തരമൊരു വെബ് സൈറ്റ് തുടങ്ങുന്നതിനെ പറ്റി ആലോചിക്കാന്‍ കാരണമായതെന്ന് സുഭാഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+