Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധവന്റെ നോവലിന് റിക്കാര്‍ഡ് വില്പന

വായന മരിയ്ക്കുന്നു, നോവല്‍ മരിയ്ക്കുന്നു, മലയാള ഭാഷ മരിയ്ക്കുന്നു എന്നീ നിലവിളികള്‍ക്കിടയിലും വില്പനയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഒരു നോവല്‍ ചരിത്രം സൃഷ്ടിയ്ക്കുന്നു. എന്‍.എസ്. മാധവന്‍ ഫോര്‍ട്ടുകൊച്ചിയിലെ ജീവിതപശ്ചാത്തലത്തില്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലാണ് വില്പനയില്‍ റിക്കാര്‍ഡിടുന്നത്.

പുസ്തകം പ്രസിദ്ധീകരിച്ച് വെറും രണ്ടു മാസത്തിനുള്ളില്‍ നോവലിന്റെ ഹാര്‍ഡ്ബാക്ക് കവറോടുകൂടിയ 3,000 പ്രതികള്‍ വിറ്റഴിഞ്ഞു. ആദ്യ വര്‍ഷത്തിനുള്ളില്‍ 8,000 മുതല്‍ 10,000 വരെ പ്രതികള്‍ വിറ്റഴിയ്ക്കാനാവുമെന്ന് പുസ്തകപ്രസാധകരായ ഡീസി ബുക്സ് പ്രതീക്ഷിയ്ക്കുന്നു.

മലയാളത്തില്‍ ഇത്തരം ഒരു റിക്കാര്‍ഡ് പല പുസ്തകങ്ങള്‍ക്കും അവകാശപ്പെടാനില്ലെന്ന് ഡിസി ബുക്സ് ഉടമ ഡീസി രവി പറയുന്നു. മലയാള വിപണിയില്‍ ഒരു പുസ്തകം ബെസ്റ് സെല്ലര്‍ ആകണമെങ്കില്‍ പ്രസിദ്ധീകരിച്ച് ആദ്യവര്‍ഷം 5,000 പ്രതികളെങ്കിലും വിറ്റഴിയണം. എന്‍.എസ്. മാധവന്റെ നോവല്‍ ഇപ്പോഴെ 3,000 പ്രതി വിറ്റുകഴിഞ്ഞു.

ചെറുകഥാകൃത്തായി അറിയപ്പെടുന്ന എന്‍.എസ്. മാധവന്‍ ആദ്യമായി രചിച്ച നോവലാണ് ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍. ഡിസി ബുക്സ് ആദ്യം 2,000 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. അതും ഹാര്‍ഡ് ബാക്ക് കവര്‍ ആയി. ഒരു പുസ്തകത്തിന്റെ വില 175 രൂപയായിരുന്നു. മലയാളത്തില്‍ ആദ്യമായാണ് ഒരു പുസ്തകം ഹാര്‍ഡ് ബാക്ക് കവറോടെ(കട്ടിപുറംചട്ട) പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും എന്‍.എസ്. മാധവന്റെ നോവലിനുണ്ട്. സാധാരണ യുഎസിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മാത്രമേ ഹാര്‍ഡ് ബാക്ക് കവറോടെ സാഹിത്യപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂ.

ഹാര്‍ഡ് ബാക്കോടെ ബയന്റ് ചെയ്ത പുസ്തകത്തിന് വിപണിയില്‍ നല്ല പ്രതികരണം ലഭിച്ചതിനാല്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലും ഹാര്‍ഡ് ബാക്ക് കവറായി പ്രസിദ്ധീകരിയ്ക്കാന്‍ ആലോചിയ്ക്കുകയാണ് രവി ഡീസി.

മലയാളികള്‍ക്കിടയില്‍ വീണ്ടും വായന ഉണരുന്നതായി കാണുന്നുണ്ടെന്ന് രവി ഡീസി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+