കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാര്‍ക്ക് സാഹസികത ഇല്ല: സക്കറിയ

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മലയാളി എഴുത്തുകാര്‍ക്ക് സാഹസികതയില്ലെന്ന് സക്കറിയ. കോഴിക്കോട് എസ്.കെ. പൊറ്റേക്കാട് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സക്കറിയ.

സ്വന്തം സാഹസികതകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചാരസാഹിത്യകാരനായി മാറിയ എഴുത്തുകാരനാണ് എസ്.കെ. പൊറ്റേക്കാട്. മതത്തിന്റെയോ ഭരണകൂടത്തിന്റെയോ പക്ഷം പിടിച്ച് എഴുതുന്നവരാണ് ഇന്നത്തെ മലയാളി എഴുത്തുകാരില്‍ അധികവും.- സക്കറിയ പറഞ്ഞു.

ഇവര്‍ക്കിടയില്‍ 50 വര്‍ഷം മുമ്പ് പരിമിതമായ സാഹചര്യങ്ങളില്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം എസ്കെ യാത്രകള്‍ നടത്തിയത്. അറിയപ്പെടാത്ത രഹസ്യസമൂഹങ്ങളിലേക്ക് സാഹസികമായി യാത്ര നടത്തിയ എഴുത്തുകാരനായിരുന്നു എസ്കെ. - സക്കറിയ അഭിപ്രായപ്പെട്ടു.

എസ്.കെ. പൊറ്റേക്കാട്ട് സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ. സുജനപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്കെ രചിച്ച നാടന്‍പ്രേമം, ക്ലിയോപാട്രയുടെ നാട്ടില്‍, സ്ത്രീ എന്നീ കൃതികളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി.

ആദ്യ രണ്ട് പുസ്തകങ്ങള്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും മൂന്നാമത്തെ പുസ്തകം കെ.ടി. മുഹമ്മദും ഏറ്റുവാങ്ങി. എഴുത്താകാരായ യു.എ. ഖാദര്‍, പി. വത്സല, കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ യു.കെ. കുമാരന്‍, പി.എം.വി. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X