കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകുമാറിന് സ്വരശുദ്ധിയില്ല: ഹൈദരാലി

  • By Staff
Google Oneindia Malayalam News

എടപ്പാള്‍: പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറിനെതിരെ വിമര്‍ശനവുമായി കഥകളിപ്പദം പാടുന്നതില്‍ ശ്രദ്ധേയനായ കലാമണ്ഡലം ഹൈദരലി. ശ്രീകുമാര്‍ സ്വരശുദ്ധിയില്ലാത്ത ഗായകനാണെന്നാണ് കലാമണ്ഡലം ഹൈദരലിയുടെ ആരോപണം.

എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തി നട മലയാള സാഹിത്യ സെമിനാറി സംസാരിക്കവെയാണ് ഹൈദരാലി എം ജി ശ്രീകുമാറിന്‍െറ ആലാപന ശൈലിക്കെതിരെ ആഞ്ഞടിച്ചത്.

അദ്ദേഹം പാടിയ ഒട്ടനവധി ഗാനങ്ങളുടെ ശരിയായ ആലാപനവും ശ്രീകുമാര്‍ അതാലപിച്ച രീതിയും ഉദാഹരണസഹിതം വിവരിച്ചാണ് ഹൈദരാലി ഈ ആരോപണമുന്നയിച്ചത്. സ്വാമിനാഥ പരിപാലയാശുമ എന്നതിനുപകരം പരിപാലയാസുമ എന്നാണ് ശ്രീകുമാര്‍ പാടിയതെന്നും അദ്ദേഹം തന്റെ കൈയില്‍കിട്ടിയ സ്ക്രിപ്റ്റില്‍പോലും ഈ തിരുത്ത് വരുത്തിയതായി കണ്ടുഎന്നും ഹൈദരാലി പറഞ്ഞു.

ഇതുപോലെ സംഗീതത്തിനുവേണ്ടി സാഹിത്യത്തെ ഇല്ലാതാക്കുന്ന ഇത്തരം രീതി പലഗാനങ്ങളിലും കാണുന്നത് വേദനാജനകമാണ്. ശാസ്ത്രീയസംഗീതം അറിയുന്നവര്‍ മാത്രം അത് ആലപിച്ചാല്‍ മതിയെന്നും അറിയാത്തവര്‍ അത് ഉപയോഗിച്ചാ അറിയുന്നവരുടെ മനസ്സ് വേദനിക്കുമെന്നും ഹൈദരാലി പറഞ്ഞു.

സഭ്യതയില്ലാത്ത പദങ്ങളും അസുര താളങ്ങളും മുഴക്കങ്ങളും നിറഞ്ഞ ഇന്നത്തെ ഗാനശാഖക്ക് മുമ്പില്‍ വയലാറിന്‍െറയും പി.ഭാസ്കരന്‍െറയും രചനകള്‍ അഭിമാനിക്കാന്‍ ഏറെ വക നല്കുമെന്ന് കെ. പി. ശങ്കരന്‍ അഭിപ്രായപ്പെട്ടു.

ഗാനങ്ങളില്‍ കവിതയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നും നിഘണ്ടുവെച്ച് ഗാനരചന നടത്തു രചനാ ശൈലിയാണ് നിലവിലുള്ളതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

വള്ളത്തോള്‍ വിദ്യാപീഠം പുറത്തിറക്കിയ ഡോ. പി. ഉഷയുടെ എഴുത്തച്ഛന്‍െറ ഭക്തിയും ദര്‍ശനവും എന്ന പുസ്തകം പ്രഫ. കെ. ഗോപാലകൃഷ്ണന്‍ എം.എം. സചീന്ദ്രന് നല്കി പ്രകാശനം ചെയ്തു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സംസാരിച്ചു. ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദിയോടെയാണ് സെമിനാര്‍ ആരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X