കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷങ്ങളില്ലാതെ എംടിയ്ക്ക് സപ്തതി

  • By Super
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിന്റെ ജ്ഞാനപീഠജേതാവിന് ആഷോഷങ്ങളോ ചമയങ്ങളോ ഇല്ലാതെ സപ്തതി. ജീവിതത്തില്‍ ആര്‍ഭാടമാക്കേണ്ട ഒരു മുഹൂര്‍ത്തത്തെ തികച്ചും സാധാരണനിമിഷമാക്കി മാറ്റിക്കൊണ്ട് എംടി സപ്തതിയിലും വേറിട്ടുനടക്കുകയായിരുന്നു.

കോഴിക്കോട്ടെ വീടായ സിതാരയില്‍ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും പതിവില്‍ക്കവിഞ്ഞ ആഹ്ലാദത്തിലായിരുന്നു. എംടിയുടെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ സതീഷും കുടുംബവും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ എത്തി. എങ്കിലും എംടി ഇവിടെയും ഒരകലും പാലിച്ചുകൊണ്ട് തന്റെ പതിവുമൗനത്തില്‍ ഒതുങ്ങിനിന്നു.

എംടിയുടെ ഭാര്യ പിറന്നാള്‍ സദ്യയൊരുക്കിയിരുന്നു. എംടിയുടെ സുഹൃത്തായ എഴുത്തുകാരന്‍ ശത്രുഘ്നനും കവി കിളിമാനൂര്‍ മധുവും സദ്യയുണ്ണാന്‍ എത്തിയിരുന്നു. പലരും പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളെജില്‍ പഠിയ്ക്കുമ്പോള്‍ എംടിയുടെ ഹോസ്റല്‍ ട്യൂട്ടറായിരുന്ന പ്രഭാകരന്‍ നമ്പ്യാര്‍ വിളിച്ചപ്പോള്‍ എംടി ഏറെ ആഹ്ലാദിച്ചു. ആഗസ്ത് 17 ഞായറാഴ്ച എംടി മൂകാംബിയില്‍ കുടുംബസമേതം ചെലവഴിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X