ബിസ്മില്ലാഖാന്റെ കച്ചേരി കേരളത്തില്‍
തിരുവനന്തപുരം: ഷെഹനായ് വിദഗ്ധന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ കേരളത്തില്‍ സംഗീതക്കച്ചേരി നടത്തും. സ്വരലയയുടെ ആഭിമുഖ്യത്തിലുള്ള കച്ചേരിയുടെ തീയതി തീരുമാനിച്ചിട്ടില്ല.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം കേരളത്തിലെത്താമെന്ന് ബിസ്മില്ല സമ്മതിച്ചതായി സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ രാജ്മോഹന്‍ അറിയിച്ചു.
രോഗം ബാധിച്ച് അവശനിലയിലായിരുന്ന ബിസ്മില്ലയ്ക്ക് ആദ്യം സാമ്പത്തിക സഹായം നല്‍കിയത് സ്വരലയ ആയിരുന്നു. വാരണാസിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു 50,000 രൂപയുടെ ധനസഹായം സ്വരലയ ഭാരവാഹികള്‍ നല്‍കിയതെന്ന് രാജ്മോഹന്‍ പറഞ്ഞു.












Click it and Unblock the Notifications