വിജയിന്റെ ആദ്യകച്ചേരി അപ്പയ്ക്ക്
കോട്ടയം: ഗായകന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് തന്റെ ആദ്യ സംഗീതക്കച്ചേരി അവതരിപ്പിയ്ക്കുന്നു. സൂര്യകാലടി മനയില്‍ വിനായക ചതുര്‍ത്ഥി നാളായ ഒക്ടോബര്‍ 31നാണ് വിജയിന്റെ ഒറ്റയ്ക്കുള്ള ആദ്യകച്ചേരി നടക്കുക.
തന്റെ ആദ്യകച്ചേരി അപ്പയ്ക്ക് സമര്‍പ്പിയ്ക്കുമെന്ന് വിജയ് യേശുദാസ് പറയുന്നു. ഞാന്‍ കണ്ണടച്ചിരുന്ന് പാടുമ്പോള്‍ അമേരിക്കയിലുള്ള അപ്പ അടുത്തിരിക്കുന്നതുപോലെ തോന്നും. ആ സാന്നിധ്യത്തിന്റെ ധൈര്യം എനിയ്ക്ക് വഴികാട്ടിയാകും.- വിജയ് പറഞ്ഞു.
മുമ്പും വിജയ് സംഗീതക്കച്ചേരികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ അതെല്ലാം മറ്റുള്ളവരോടൊപ്പം നടത്തിയ കച്ചേരികളാണ്. പക്ഷെ ഇതാദ്യമായാണ് ഒറ്റയ്ക്ക് പാടുന്നത്. ഈ വര്‍ഷം ഒറ്റയ്ക്ക് ഒരു കച്ചേരി നടത്താമെന്ന് അപ്പയ്ക്ക് വാക്കുകൊടുത്തിരുന്നു. ആ വാക്കുപാലിക്കാനാണ് ഈ കച്ചേരിയെന്ന് വിജയ് പറഞ്ഞു.
ഓര്‍മ്മവച്ച കാലം മുതല്‍ വിജയ് സംഗീതത്തോടൊപ്പമാണ് വളര്‍ന്നത്. ആദ്യം അപ്പ യേശുദാസിന്റെ കീഴില്‍ പഠനം. പിന്നീട് ചേര്‍ത്തല ഗോവിന്ദന്‍കുട്ടിയുടെ കീഴില്‍ കുറെ നാള്‍ സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ ചെന്നൈ രാമമൂര്‍ത്തിയുടെ കീഴില്‍ പഠിയ്ക്കുന്നു.
ഈയിടെ സൂര്യകാലടിമനയില്‍ നിന്നും സംഗീതക്കച്ചേരി നടത്താന്‍ ക്ഷണം വന്നു. നിനക്ക് പാടിയ്ക്കൂടേ? എന്ന ് യേശുദാസ് ചോദിച്ചു. ഏറെ നേരം ആലോചിച്ചശേഷം ഇപ്പോള്‍ വിജയ് ആ തീരുമാനമെടുത്തു. ഒറ്റയ്ക്ക് അരങ്ങേറ്റം. അങ്ങിനെ യേശുദാസിനോടുള്ള വാക്ക് പാലിയ്ക്കുകയാണ് വിജയ് യേശുദാസ്.












Click it and Unblock the Notifications