സിന്‍സിനാറ്റിയില്‍ പദ്മയുടെ നൃത്തം
സിന്‍സിനാറ്റി: പദ്മ ചെബ്രോലു എന്ന ആന്ധ്രപ്രദേശുകാരി നര്‍ത്തകിയ്ക്ക് ഇപ്പോള്‍ യുഎസില്‍ ആരാധകര്‍ ഏറെ. പദ്മയുടെ നൃത്തസ്കൂളില്‍ ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ചുവടുകള്‍ തേടി ഒട്ടേറ യുഎസ് വിദ്യാര്‍ത്ഥികള്‍ എത്തുന്നു.
തന്റെ ജീവിതം മുഴുവനായി നൃത്തത്തിന്റെ താളവും അര്‍ത്ഥവും വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതിന് വിനിയോഗിയ്ക്കുകയാണ് പദ്മ ചെബ്രോലു. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വന്തമായി വേദിയില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ പോലും പദ്മ ചെബ്രോലുവിന് സമയമില്ല. കാരണം അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നൃത്തത്തിന്റെ ആത്മാവറിയുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിയ്ക്കാനാണ്.
രണ്ട് വയസ്സുവരെ നടക്കാന്‍ കഴിയാത്ത കുട്ടിയായിരുന്നു പദ്മ ചെബ്രോലു. അപ്പോള്‍ അമ്മ പദ്മയെ നൃത്തം പഠിയ്ക്കാന്‍ അയച്ചു. നൃത്തത്തിലൂടെ അറിയാതെ പദ്മ ചെബ്രോലു നടക്കാന്‍ പഠിയ്ക്കുകയായിരുന്നു.
90കളില്‍ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ ഒരു സ്കോളര്‍ഷിപ്പിന് പദ്മ അപേക്ഷിച്ചു. അത് വഴിത്തിരിവായി. അവിടുത്തെ സ്കൂള്‍ ഫോര്‍ ക്രിയേറ്റീവ് ആന്റ് പെര്‍ഫോമിംഗ് ആര്‍ട്സ്(എസ്സിപിഎ) ഡയറക്ടര്‍ ഷീല കോഹന് ആണ് പദ്മയിലെ നൃത്തക്കാരിയെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ നൃത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോര്‍പറേറ്റ് കമ്പനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട് പദ്മ. നൃത്തം ഒരു ധ്യാനമാണ്. അത് മനസ്സിന് ഏകാഗ്രതയും അച്ചടക്കവും നല്കുന്നു.- പദ്മ ചെബ്രോലു പറയുന്നു.
ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം പദ്മ ചെബ്രോലു വീണ്ടും നൃത്തം അവതരിപ്പിയ്ക്കുകയാണ്. സിന്‍സിനാറ്റിയിലെ ഹിന്ദു ക്ഷേത്രത്തില്‍(ക്ലാട്ടെ റോഡ് 4920, സമ്മര്‍സൈഡ്) സപ്തംബര്‍ ആറിനാണ് പദ്മയുടെ നൃത്ത പരിപാടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications