Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായുടെ കവിതയ്ക്ക് 75 വയസ്സ്

കേരളം വളരുന്നു എന്ന കവിതയിലൂടെ അനശ്വരനായ കവി പാലാ നാരായണന്‍നായരുടെ ആദ്യ കവിത വെളിച്ചംകണ്ടിട്ട് 75 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ആ നിഴല്‍ എന്ന കവിതയാണ് ആദ്യമായി വെളിച്ചംകണ്ടത്. ഇത് 75 വര്‍ഷം മുമ്പായിരുന്നു.

12ാം വയസ്സുമുതല്‍ അദ്ദേഹം കാവ്യസപര്യ തുടങ്ങിയെങ്കിലും ആദ്യമായി ഒരു കവിത പ്രസിദ്ധീകരിച്ചത് 18ാം വയസ്സിലാണ്. ഇപ്പോള്‍ കവിയ്ക്ക് പ്രായം 93. പാലായുടെ ആദ്യ കവിത വെളിച്ചം കണ്ടതിന്റെ 75ാം വര്‍ഷികാഘോഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഘോഷിയ്ക്കുകയാണ്. സപ്തംബര്‍ 11 വ്യാഴാഴ്ച വൈക്കത്ത് നടക്കുന്ന ഈ ആഘോഷം മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.

പാലായുടേതായി 43 കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിത കേരളം വളരുന്നു എന്ന കവിതയാണ്. ഒരു പട്ടാളക്കാരനായി നാടുചുറ്റിയതിന്റെ അനുഭവങ്ങളില്‍ നിന്ന് എഴുതിയതാണ് കേരളം വളരുന്നു എന്ന കവിത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+