ബാംഗ്ലൂരില്‍ പുസ്തകമേള
ബാംഗ്ലൂര്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള 170 പുസ്തകപ്രസാധകര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തക മേള ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ തുടങ്ങി. മേള സപ്തംബര്‍ 12 വെള്ളിയാഴ്ച കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ നിര്‍വഹിച്ചു. സപ്തംബര്‍ 21 വരെ തുടരും.
മൊത്തം 236 സ്റാളുകളുണ്ട്. കേരളത്തില്‍ നിന്നും പ്രതിനിധികള്‍ എത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ പ്രവേശനഫീസ് 10 രൂപ.
മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും നടക്കും. പുസ്തകമേളയില്‍ എല്ലാ പുസ്തകങ്ങളും 10 ശതമാനം വിലക്കുറവില്‍ ലഭിയ്ക്കും. ദ ബാംഗ്ലൂര്‍ ബുക്ക് സെല്ലേഴ്സ് ആന്റ് പബ്ലിഷേഴ്സ് അസോസിയേഷനാണ് പ്രദര്‍ശനം സംഘടിപ്പിയ്ക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ പുസ്തകമേളയില്‍ പങ്കെടുക്കും.












Click it and Unblock the Notifications