വിനയയുടെ ദുരിതം സ്ത്രീയായതിനാല്‍ : കമല
കൊച്ചി: സ്ത്രീയായതുകൊണ്ടാണ് വിനയ ഇത്രയും കഷ്ടപ്പാടുകള്‍ സഹിയ്ക്കേണ്ടിവരുന്നതെന്ന് എഴുത്തുകാരി കമല സുരയ്യ. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പൊലീസ് കോണ്‍സ്റബിള്‍ വിനയയുടെ ആത്മകഥാഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല സുരയ്യ.
എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര എന്ന കൃതി പ്രൊഫ. എം.കെ. സാനുവിന് നല്‍കിയാണ് കമല സുരയ്യ പ്രകാശനം ചെയ്തത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട വിനയയെ തിരിച്ചെടുക്കണമെന്നും പ്രൊമോഷന് നല്‍കണമെന്നും കമല സുരയ്യ പറഞ്ഞു.
ഇവിടെ ഒരു ശുദ്ധികലശമാണ് വേണ്ടത്. ഈ മാറ്റത്തിന് ചെറുപ്പക്കാര്‍ മുന്നോട്ട് വരണം. ഏതിനും മന്ത്രിമാരുടെ പിന്നാലെ നടക്കുന്നത് ഒഴിവാക്കണം. വിനയയുടെ കഥ കേട്ട ശേഷം വിഷമം തോന്നി. വിനയ പ്രതിഷേധിച്ചതാണോ കുറ്റമായത്. പ്രതിഷേധം കുറ്റമാണോ?- കമല സുരയ്യ ചോദിച്ചു.
വിനയയുടെ കണ്ണീരിന് പകരം ചോദിക്കാന്‍ ആളുണ്ടാവും. ഇവിടുത്തെ പഴയ പൊലീസ് മാനുവല്‍ പുതുക്കി എഴുതണം. പൊലീസ് ഇവിടെ പേടിപ്പിക്കുന്ന എന്തോ ഒന്നാണ്. ഇതിന് കാരണം ഭരണകൂടത്തിന്റെ നയമാണ്.- കമല സുരയ്യ പറഞ്ഞു.
ജാതിസമ്പ്രദായത്തിലൂടെ കേരളത്തിലുണ്ടായ അടിമമനോഭാവമാണ് വിനയ സംഭവത്തിലും പ്രതിഫലിക്കുന്നതെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. എഴുത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന ധാരണയാണ് സ്വന്തം കഥ പുസ്തമാക്കി എഴുതാന്‍ പ്രേരണയായതെന്ന് വിനയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications