എംജിയ്ക്ക് സ്വരശുദ്ധിയില്ലെന്ന് പറഞ്ഞില്ല
കോട്ടയ്ക്കല്‍: ഗായകന്‍ എം.ജി. ശ്രീകുമാറിനെ സ്വരശുദ്ധിയില്ലാത്ത ഗായകന്‍ എന്ന് താന്‍ വിശേഷിപ്പിച്ചില്ലെന്ന് കലാമണ്ഡലം ഹൈദരലി. താന്‍ അങ്ങിനെ പറഞ്ഞതായുള്ള മാധ്യമവാര്‍ത്തകളില്‍ അപാകതയുണ്ടെന്നും ഹൈദരലി പറഞ്ഞു.
കര്‍ണ്ണാകടസംഗീത കൃതികളിലെ സാഹിത്യം മനസ്സിലാക്കുന്നതിലെ ചില അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാമിനാഥപരിപാലയാശുമാം എന്നതിന് ശ്രീകുമാര്‍ സ്വാമിനാഥപരിപാലയാസുമാം എന്നാണ് പാടുന്നത്. ഇത്തരം ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. - ഹൈദരലി പറഞ്ഞു.
ഗുരുവായൂര്‍ പുരം എന്നതിന് ഗുരുവായൂര്‍പൂരം എന്നാണ് മറ്റൊരു സന്ദര്‍ഭത്തില്‍ പാടിയത്. ഗുരുവായൂര്‍പൂരം ഇല്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാട്ടുകാരനെയല്ല, പാടുന്ന രീതികളെയാണ് സോദാഹരണപ്രഭാഷണം വഴി താന്‍ വിമര്‍ശിച്ചത്. - കലാമണ്ഡലം ഹൈദരലി പറഞ്ഞു.












Click it and Unblock the Notifications