മലയാളസിനിമയുടെ ചരിത്രം റേഡിയോയില്‍
തിരുവനന്തപുരം: മലയാള സിനിമയുടെ 75 വര്‍ഷത്തെ ചരിത്രം ആകാശവാണിയില്‍ പുനര്‍ജ്ജനിയ്ക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാത്രി എട്ടുമണിയ്ക്കും ഞായറാഴ്ച രാത്രി 9.30നും ആണ് ഈ പരിപാടി. ഒരു വര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാവുക.
മലയാളസിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അതാത് കാലത്ത് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചവര്‍ തന്നെ വിശദീകരിക്കുന്നു എന്നതാണ് പരിപാടിയുടെ ഒരു പ്രത്യേകത. 1928ലെ വിഗതകുമാരന്‍ മുതല്‍ 1972ലെ വരെ ചരിത്രം ഇതിനകം ആകാശവാണി റെക്കോഡ് ചെയ്ത് കഴിഞ്ഞു.
ആദ്യകാലസിനിമാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന 180 പേരെ തേടിപ്പിടിച്ച് അവരുടെ അഭിപ്രായം റെക്കോഡ് ചെയ്തിട്ടുണ്ട്. രവീന്ദ്രന്‍ ചെന്നിലോടിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി തയ്യാറാക്കിയത്.












Click it and Unblock the Notifications