കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായല്‍പ്പരപ്പില്‍ ഒരു പ്രകാശനച്ചടങ്ങ്

  • By Staff
Google Oneindia Malayalam News

കൊച്ചി: വ്യത്യസ്തമായ ആ യാത്രയും ചടങ്ങും എഴുത്തുകാരുടെ ഹൃദയത്തെയും ഭാവനയെയും തൊട്ടുണര്‍ത്തി. കായലോളങ്ങളുടെ താളത്തിനൊത്ത് നീങ്ങുന്ന ബോട്ടില്‍ 20 എഴുത്തുകാരാണ് ഒത്തുചേര്‍ന്നത്. ഒരു പുസ്തകപ്രകാശനച്ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു ഈ സംഗമം.

കൊച്ചിയിലെ പ്രണത ബുക്സ് പുറത്തിറക്കുന്ന പ്രിയകഥ, ഞാനും എന്റെ ഇഷ്ടകഥാപാത്രവും എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനമായിരുന്നു കൊച്ചികായലില്‍ നടന്നത്. കവയിത്രി റോസ്മേരിയും സംവിധായകന്‍ കെ.ജി. ജോര്‍ജ്ജും മുഖ്യാതിഥികളായിരുന്നു.

ഇന്നത്തെ എഴുത്തുകാര്‍ ഉറങ്ങിക്കിടക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. എന്നാല്‍ ഉണര്‍ന്നിരിയ്ക്കുന്ന എഴുത്തുകാരെ കണ്ടെത്താനുള്ള കണ്ണ് കൂടി നിരൂപകര്‍ക്ക് വേണമെന്ന് യുവകഥാകൃത്ത് പി.എഫ്. മാത്യൂസ് പറഞ്ഞു.

കെ.ജി. ജോര്‍ജ്ജ്, ഗ്രേസി, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, നാരായന്‍, ജോര്‍ജ്ജ് ജോസഫ്.കെ, ജോസഫ് വൈറ്റില, തോമസ് ജോസഫ്, ബാബു കിളിരൂര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X