അഭിനയം ഏകലക്ഷ്യമല്ല - അഭിരാമി
അടൂര്‍ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷനി'ലൂടെ വെള്ളിത്തിരയിലെത്തിയ അഭിരാമി ഇപ്പോള്‍ മലയാളത്തിലെ തിരക്കുള്ള നടിയാവുകയാണ്. 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന സിനിമയിലെ നായികയായി നല്ല അഭിനയം കാഴ്ചവെച്ച അവര്‍ ജോഷിയുടെ 'പത്ര'ത്തിലും അപ്രധാനമല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ 'ശ്രദ്ധ'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അഭിരാമി എ. പ്രസാദുമായി സംസാരിക്കുന്നു.
നായികയാകുകയെന്നത് ചെറുപ്പകാലത്തുതന്നെയുള്ള ആഗ്രഹമായിരുന്നോ?
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സഹപാഠി ടി.വി. സീരയലില്‍ അഭിനയിച്ചതിനെ പ്രിന്‍സിപ്പാളും മറ്റ് സ്കൂള്‍ ജീവനക്കാരും അഭിനന്ദിച്ചപ്പോള്‍ എനിക്കും ഒരിക്കല്‍ അങ്ങനെയാകണമെന്ന് തോന്നിയിരുന്നു. അടൂരിന്റെ ചിത്രം വരുന്നതുവരെ ഞാന്‍ കാത്തിരുന്നു. അന്ന് ഞാന്‍ 8-ാം ക്ലാസിലാണ് പഠിച്ചിരുന്നത്. ക്യാമറക്കു മുന്നില്‍ അഭിനയിക്കാതെ സിനിമയിലെ കഥാപാത്രമായി ജീവിക്കാനായിരുന്നു എന്നോട് അടൂര്‍ ആവശ്യപ്പെട്ടത്. എന്നിലുളവായ ഭയം ഇല്ലാതാക്കാന്‍ ഈ നിര്‍ദേശം വളരെ സഹായിച്ചു. അതിനുശേഷം കെ.കെ. ചന്ദ്രന്, ഭരത് ഗോപി, പി.സി. സേനന്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെ സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു. ജൂഡ് അട്ടിപ്പേറ്റിയുടെ ടെലിഫിലിമില്‍ ചെയ്ത കഥാപാത്രമാണ് എന്റെ മികച്ച വേഷങ്ങളിലൊന്ന്.
'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് റോളായിരുന്നല്ലോ?
ശരിയാണ്. നായികയെന്ന നിലയിലുള്ള എന്റെ ആദ്യത്തെ ചിത്രമായിരുന്നു അത്. എനിക്ക് ആ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ സംവിധായകന് കഥാപാത്രത്തെക്കുറിച്ച് എന്നോട് വ്യക്തമായി പറഞ്ഞിരുന്നു. അഭിനേത്രിയെന്ന നിലയില്‍ നല്ല തുടക്കമാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.
ഇപ്പോഴത്തെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്...
മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുക എന്ന എന്റെ ആഗ്രഹം ഈ ചിത്രത്തോടെ സഫലമാവുകയാണ്. ശോഭനയെപ്പോലുള്ള കഴിവുറ്റ നടികളോടൊപ്പം അഭിനയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.
നിങ്ങളുടെ ആദ്യചിത്രമായി 'വാനവില്ലി'നെക്കുറിച്ചെന്തെങ്കിലും...
ഗ്ലാമറിനു തീരെ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. 'ഗുണ' എന്ന ചിത്രത്തിലെ 'അഭിരാമി' എന്ന നായിക എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതിനാലാണ് ദിവ്യയായ ഞാന്‍ സിനിമയില്‍ അഭിരാമി എന്ന പേര് സ്വീകരിച്ചത്. മണിരത്നത്തിന്റെ ഒരു പടത്തില്‍ അഭിനയിക്കുക എന്നത് എന്റെ വലിയൊരാഗ്രഹമാണ്.
ഇനി ആരാകണമെന്നാണ് മോഹം?
ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു ചെറുപ്പകാലത്തെ ആഗ്രഹം. എന്നാല്‍ ശസ്ത്രക്രിയ എനിക്ക് തീരെ ഇഷ്ടമില്ലാത്തതുകൊണ്ട് അതില്‍ നിന്ന് പിന്തിരിഞ്ഞു. പൈലറ്റാകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും 'ഷോര്‍ട്ട് സൈറ്റ്' ചതിച്ചു. അമേരിക്കയില്‍ പോയി സിനിമയുടെ സാങ്കേതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി ഒരു സംവിധായികയായി തിരിച്ചുവരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. എന്തുതന്നെയായാലും അഭിനയം എന്റെ ജീവിതത്തിലെ ഏകലക്ഷ്യമല്ല.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications