കര്‍ണ്ണാടകസംഗീതത്തിന് മതമില്ലെന്ന് ഫെറീന
ആഗസ്ത് 26ന് കോഴിക്കോട്ടെ തിരുവണ്ണൂരുള്ള സ്വാതിതിരുനാള്‍ കലാകേന്ദ്രത്തിലായിരുന്നു ശാസ്ത്രീയസംഗീതകാരി എന്ന നിലക്കുള്ള ഫെറീനയുടെ അരങ്ങേറ്റം നടന്നത്. ഫറീനയുടെ കര്‍ണ്ണാടകസംഗീതക്കച്ചേരിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. കര്‍ണ്ണാടകസംഗീതത്തിലെ രാഗങ്ങളൊക്കെത്തന്നെയാണ് ഉപയോഗിച്ചതെങ്കിലും വിശുദ്ധഖുറാനിലെ സൂക്തങ്ങളായിരുന്നു കൃതികള്‍.
കോഴിക്കോട്ടുകാരിയെന്ന് പറയാമെങ്കിലും ഫെറീന ശരിക്കും മറുനാടന്‍ മലയാളിയാണ്. ജനിച്ചുവളര്‍ന്നത് ഷാര്‍ജയിലാണ്. ഷാര്‍ജയില്‍ ബിസിനസുകാരനായ ഉമര്‍ ഫാറൂഖിന്‍െറയും പരേതയായ റെയ്ഹാനയുടെയും മകളായ ഫെറീനക്ക് സംഗീതം പാരമ്പര്യമായി കിട്ടിയതാണ്.ഫെറീനയുടെ അച്ഛന്‍ ഫാറൂഖ് ഒരു ഗായകനാണ്. ഇദ്ദേഹം ചിത്രകാരനും നടനുമായ എ.എം. കോയയുടെ മകനാണ്.
മൂന്നുവയസ്സുപ്രായമുള്ളപ്പോള്‍ അബുദാബി മലയാളി സമാജത്തില്‍ ഫെറീന പാടിത്തുടങ്ങി. ഗാനരചയിതാവ് കൈതപ്രമാണ് ഫെറീനയിലെ യഥാര്‍ത്ഥ ഗായികയെ കണ്ടെത്തിയത് എന്നു പറയാം. ഷാര്‍ജയില്‍ നടക്കുന്ന ഒരു കലാവിരുന്നിനിടയിലാണ് കൈതപ്രം ഫെറീനയുടെ പാട്ടുകേട്ടത്. പിന്നീട് കൈതപ്രം ശാസ്ത്രീയമായി സംഗീതമഭ്യസിക്കാന്‍ ഫെറീനയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇക്കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ ഫെറീന കൈതപ്രത്തിന്‍െറ സ്വാതിതിരുനാള്‍ കലാകേന്ദ്രയില്‍ നടത്തിയ രണ്ടുമാസത്തെ തീവ്രസാധനയില്‍ നിന്നാണ് കച്ചേരിക്ക് വേണ്ട ഖുറാന്‍ കീര്‍ത്തനങ്ങള്‍ തയ്യാറാക്കിയത്.
ഇതിനകം നിരവധി കാസറ്റുകളിലും പാടിക്കഴിഞ്ഞ ഫെറീനയുടെ മോഹം ഒരു ചലച്ചിത്ര പിന്നണിഗായികയാകാനാണ്.












Click it and Unblock the Notifications