മെഹ്ബൂബിന്റെ ഗാനങ്ങള്‍ക്ക് പുനര്‍ജനി
അമ്പതുകളിലും അറുപതുകളിലുമാണ് മെഹ്ബൂബ് സിനിമാപാട്ടിന്റെ രംഗത്ത് പുതിയൊരു ആലാപനരീതി പരിചയപ്പെടുത്തിയത്. ജീവിതനൗകയിലാണ് ആദ്യമായി മെഹ്ബൂബ് പാടിയത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്പര്‍ശമുള്ള പാട്ടുകളായിരുന്നു മെഹ്ബൂബ് പാടിയ സിനിമാപാട്ടുകളിലേറെയും.
സ്വകാര്യ കൂട്ടായ്മ (മെഹ്ഫില്‍) കളിലും സുഹൃദ്സദസുകളിലുമാണ് മെഹ്ബൂബിന്റെ സ്വരമാധുര്യം ഏറെ ആസ്വദിക്കപ്പെട്ടത്. സിനിമയ്ക്കായും ഗ്രാമഫോണ്‍ റെക്കോഡുകള്‍ക്കായും പാടിയതിലേറെ അദ്ദേഹം നാടകങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കായും പാടി.
ഫോര്‍ട്ടുകൊച്ചിയിലെ കമാലക്കടവിലും മട്ടാഞ്ചേരിയിലെ ചേരികളിലും ഹാര്‍മോണിയവും തബലയുമായി സുഹൃത്തുകള്‍ക്കൊപ്പം മഹബൂബ് കടന്നുചെന്നിരുന്നു. ഇന്നും പഴമയുടെ അടയാളങ്ങള്‍ കൈവെടിയാത്ത ഫോര്‍ട്ട്കൊച്ചിയുടെ അന്തരംഗത്തില്‍ മെഹബൂബിന്റെ താളവും ഈണവും മായാതെ കിടക്കുന്നുണ്ട്. അവയെ പുനരാവിഷ്കരിക്കാനാണ് ഉമ്പായി ശ്രമിക്കുന്നത്.












Click it and Unblock the Notifications