കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനില്‍ നിന്നെത്തിയ പ്രേമഗാനം

  • By Staff
Google Oneindia Malayalam News

ഒടുവില്‍ ആഗസ്ത് 13ന് ലണ്ടനിലെ ഒരു ആശുപത്രിക്കിടക്കയില്‍ രക്താര്‍ബുദത്തിന് കീഴടങ്ങുമ്പോള്‍ നസിയ പാടാന്‍ മറന്ന പാട്ട് ഏതായിരുന്നു?മരിക്കുമ്പോള്‍ നസിയയ്ക്ക് പ്രായം 35.

ഖുര്‍ബാനിയിലെ പാട്ടുകള്‍ പാടാന്‍ നസിയക്ക് അവസരം ലഭിച്ചത് വളരെ യാദൃശ്ചികമായിട്ടായിരുന്നു. വീട്ടില്‍ വിരുന്നിനെത്തിയ സഞ്ജയ് ഖാന്റെയും സീനത്തിന്റെയും മുമ്പില്‍ നേരമ്പോക്കിനായാണ് നസിയ പാടിയത്. അങ്ങിനെയായിരുന്നു വളരെക്കാലം ഹിറ്റ് ചാര്‍ട്ടിലും യുവഹൃദയങ്ങളിലും ഒന്നാം സ്ഥാനം അലങ്കരിച്ച ഗാനത്തിന്റെയും ശബ്ദത്തിന്റെയും തുടക്കം.

പിന്നെ ഹിന്ദി സിനിമയില്‍ പാശ്ചാത്യവും പൗരസ്ത്യവും സമന്വയിച്ച ഗാനങ്ങളുടെ വരവായി. ലൈലാ മേം ലൈലായും ഡിസ്കോ ദിവാനേയും നസിയക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

1981ല്‍ പുറത്തിറക്കിയ നസിയയുടെ ഡിസ്കോ ദീവാനേ എന്ന ആല്‍ബം ഇന്ത്യന്‍ പോപ്പ് സംഗീതരംഗത്ത് പുതിയ തരംഗങ്ങളുയര്‍ത്തി.ആദ്യ ദിവസം തന്നെ ഒരു ലക്ഷം കാസറ്റുകളാണ് വിറ്റു തീര്‍ന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ ഈ പാക് സുന്ദരിക്ക് ധാരാളം ഓഫറുകള്‍ വന്നു. റീമിക്സ് ഗാനങ്ങള്‍ എന്ന പേരിലുള്ളതട്ടിക്കൂട്ട് ഗാനങ്ങള്‍ പാടാനും നസിയ ക്ഷണിക്കപ്പെട്ടു. അതിരുകളില്ലാത്ത സംഗീതത്തില്‍ മാത്രം വിശ്വസിക്കുന്ന നസിയ പക്ഷേ അതെല്ലാം നിരസിച്ചു. സംഗീതത്തിന് ദേശകാല പരിധികളില്ലെന്നായിരുന്നു നസിയയുടെ വിശ്വാസം. അതുകൊണ്ടായിരിക്കാം പാകിസ്ഥാനില്‍ നിന്നുള്ള ഈ ശബ്ദം ഇന്ത്യന്‍ ഹൃദയങ്ങള്‍ കീഴടക്കിയതും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X