റഹ്മാന്‍ ഹോളിവുഡിന്‍െറ പാതയില്‍
നേരിട്ട് ഹോളിവുഡിലേക്കല്ലെങ്കിലും, അതിലേക്ക് വഴിയൊരുക്കുന്ന ഒരവസരം റഹ്മാനെ തേടി വന്നിരിക്കുകയാണ്. ബ്രിട്ടനിലെ ജനപ്രിയ സംഗീതജ്ഞനായ ആന്‍ഡ്രൂ വെബറിന്‍െറ പുതിയ സംഗീതനാടകത്തിന് സംഗീതമൊരുക്കുന്നത് റഹ്മാനാണ്.ഈ സംരംഭം റഹ്മാന്‍െറ സംഗീതസംവിധാനരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും.ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍ റഹ്മാന്‍െറ ചിരകാലാഭിലാഷമായ ഹോളിവുഡ് പ്രവേശം എളുപ്പമാകും.
ആരാധകരുടെയും സിനിമക്കാരുടെയും ശല്യങ്ങളില്‍ നിന്നൊഴിഞ്ഞ് കൂടുതല്‍ ഏകാന്തത ലഭിക്കാന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍.ഹിന്ദി സിനിമകള്‍ക്കു വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കാനുള്ള നിരവധി ഓഫറുകളും റഹ്മാന്‍ നിരസിച്ചിരിക്കുകയാണ്.
ഹിന്ദി ചലച്ചിത്രസംവിധായകന്‍ ശേഖര്‍ കപൂറാണ് ആന്‍ഡ്രൂ വെബറിന് റഹ്മാനെ പരിചയപ്പെടുത്തിയത് .ആന്‍ഡ്രൂ വെബര്‍ റഹ്മാന്‍െറ നിരവധി പാട്ടുകള്‍ കേട്ടു.ദില്‍സേയിലെ ഛയ്യ ഛയ്യ ...എന്ന ഗാനം ആന്‍ഡ്രൂ വെബറിന് ഏറെ ഇഷ്ടമായി.റഹ്മാന്‍െറ ഗാനങ്ങള്‍ക്ക് ലോകം കീഴടക്കാനാവും -വെബര്‍ പറയുന്നു.
പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലും ജാസ്-റോക്ക് എന്നീ പാശ്ചാത്യ സംഗീതശൈലികളിലും ഉള്ള പരിചയം റഹ്മാനെ തുണയ്ക്കുമോ?












Click it and Unblock the Notifications