ആര്‍ട്ട് സിനിമാ സംവിധായകരെന്നു നടിക്കുന്നവരില്‍ എനിക്കു വിശ്വാസമില്ല - ഐ.വി. ശശി
പൊതുവെ ട്രെന്‍ഡ് സെറ്ററായാണ് സംവിധായകന് ഐ.വി. ശശി അറിയപ്പെടുന്നത്. ലൈംഗിക പ്രമേയം സ്വീകരിച്ച് 'അവളുടെ രാവുകള്‍' സംവിധാനം ചെയ്ത ശശി തന്നെയാണ് 'അങ്ങാടി' പോലുള്ള സിനിമകളെടുത്ത് രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് സിനിമയില്‍ സ്ഥാനം നേടിക്കൊടുത്തത്. പിന്നീട് 'ഇന്‍സ്പെക്ടര്‍ ബല്‍റാമി'ല്‍ രാഷ്ട്രീയത്തോടൊപ്പം ക്രൈമും പരീക്ഷിച്ചു. അദ്ദേഹം അവസാനം സംവിധാനം ചെയ്ത 'അനുഭൂതി' വലിയ വിജയമൊന്നുമായില്ലെങ്കിലും മോഹന്‍ലാല്‍ നായകനായ 'ശ്രദ്ധ'യില്‍ ശശിക്ക് ഏറെ പ്രതീക്ഷയുണ്ട്.
സാങ്കേതികമായി താങ്കളുടെ ചിത്രങ്ങള്‍ മികച്ചതല്ലെന്ന അഭിപ്രായമുണ്ടല്ലോ. ആ വിമര്‍ശനത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോഴത്തെ സിനിമയില്‍ കാണുന്ന ആധുനിക സാങ്കേതികവിദ്യകളെല്ലാം തന്നെ ഓരോ തന്ത്രങ്ങളാണ്. അവിടെ പ്രമേയത്തിനെന്താണ് പ്രാധാന്യം? ചിലര്‍ എഴുതിയ ഒരു കഥയുമില്ലാത്ത കുറെ തിരക്കഥകള്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്. രണ്ടു പേര് ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ മലയാളസിനിമയില്‍ അകേല ക്രെയിനിന്റെയോ ഡി.ടി.എസ്. ശബ്ദസംവിധാനത്തിന്റെയോ ആവശ്യം വരുന്നില്ല. ചെലവ് കൂട്ടാനല്ലാതെ അതൊന്നിനും ഉപകരിക്കില്ല.
സൂപ്പര്‍സ്റാറുകളുടെ ചിത്രത്തിന് ചെലവ് കൂടുമെന്ന അഭിപ്രായത്തെ താങ്കള്‍ അനുകൂലിക്കുന്നുണ്ടോ?
എന്നെ സംബന്ധിച്ചിടത്തോളം ചലച്ചിത്രം സംവിധായകന്റെ മാധ്യമമാണ്. അതിന് താരങ്ങളേക്കാളുപരി സംവിധാനം ചെയ്യാനുള്ള കഴിവാണാവശ്യം. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സംവിധായകന്റേതല്ലാതെ താരമൂല്യം കൊണ്ടുമാത്രം വിജയിച്ചത് നിര്‍ഭാഗ്യകരമാണ്. അതിനാല്‍ താരങ്ങള്‍ക്കും ടെക്നിഷ്യന്മാര്ക്കും തിരക്കുകൂടി. സ്വാഭാവികമായും ചിത്രത്തിന്റെ ചെലവും. ഇപ്പോള്‍ ഒരു ചിത്രത്തിന് രണ്ടു മുതല്‍ നാലു കോടി രൂപവരെ ചെലവുവരുന്നു.
നിങ്ങള്‍ ഒരു ട്രെന്‍ഡ് സെറ്ററായാണല്ലോ അറിയപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് താങ്കള്‍ ആര്‍ട്ട് ഫിലിം സംവിധായകരെ വിമര്‍ശിക്കുന്നത്?
നല്ല ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച സത്യജിത് റേയേയും അടൂരിനേയും പോലുള്ള സംവിധായകരെ ഞാന്‍ അംഗീകരിക്കുന്നു. മറ്റുള്ളവരെല്ലാം ഇവരുടെ നിഴലിലാണിപ്പോഴും. പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ അവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വിജനമായ തെരുവിലൂടെ നടന്ന് ഒരു ഷോപ്പിലെത്തി ബീഡി കത്തിക്കുന്ന മമ്മൂട്ടിയെ ചിത്രീകരിക്കാന്‍ എനിക്ക് സാധിക്കും. എന്നാല്‍ 'പ്രശസ്തരായ' ആര്‍ട്ട് സിനിമാ സംവിധായകര്‍ ഇതേ രംഗം ചിത്രീകരിക്കുന്നത് ജനക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന സാധാരണക്കാരനായ മമ്മൂട്ടിയെ വെച്ചായിരിക്കും
'അവളുടെ രാവുകള്‍' മാറ്റിനിര്‍ത്തിയാല്‍ താങ്കളുടെ എല്ലാ ചിത്രങ്ങളിലും ധാരാളം ആര്ട്ടിസ്റുകളുണ്ടല്ലോ?
ശരിയാണ്. കാരണം എന്റെ ചിത്രങ്ങളെല്ലാം ധാരാളം ആള്‍ക്കാരുടെ സേവനം ആവശ്യപ്പെടുന്നവയാണ്. ജനങ്ങളുടെ വികാരവും സ്വഭാവവും ചിത്രീകരിക്കുന്നതിനാല്‍ എന്റെ ചിത്രങ്ങളുടെ ചിത്രീകരണവേളകളെല്ലാം ഏതാണ്ട് ഒരു ഉത്സവം പോലെയാണ്.
പുതിയ ചിത്രമായ 'ശ്രദ്ധ'യെക്കുറിച്ചെന്തെങ്കിലും...
തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും, ഒരു ചെറുപ്പക്കാരി പെണ്കുട്ടിയിലേക്ക് ശ്രദ്ധ തിരിഞ്ഞ ഒരു ഐ.പി.എസ്. ഓഫീസറുടെ കഥയാണിത്. സെന്റിമെന്റ്സിന്റെ അകമ്പടിയോടെയുള്ള ഒരു കുടുംബചിത്രം.
മറ്റഭിമുഖങ്ങള്
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications