Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന അവാര്‍ഡില്‍ പക്ഷഭേദം: ശ്രീകുമാര്‍

ഹിസ് ഹൈനസ് അബ്ദുള്ളയിലെ നാദരൂപിണി ശങ്കരീ.... എന്ന ഗാനത്തിനാണ് ശ്രീകുമാറിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചത്. ദേശീയ അവാര്‍ഡിന്റെ തിളക്കവുമായി ശ്രീകുമാര്‍ ഇന്ത്യഇന്‍ഫോയോട് സംസാരിക്കുന്നു.

ദേശീയ അവാര്‍ഡ് വീണ്ടും ലഭിച്ചതില്‍ സന്തുഷ്ടനാണോ?

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഈ അവാര്‍ഡ് കിട്ടേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവുകയാണ്. നല്ല പാട്ടുകള്‍ പാടിയെങ്കിലും എനിക്കൊരു സംസ്ഥാന അവാര്‍ഡു പോലും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം സമയമിതപൂര്‍വ സായാഹ്നം...,

ആവണിപ്പൊന്നൂഞ്ഞാല്‍... തുടങ്ങിയ മികച്ച ഗാനങ്ങളുണ്ടായിട്ടും സംസ്ഥാന അവാര്‍ഡിന് എന്റെ പേര് പരിഗണിക്കപ്പെട്ടില്ല. ദേശീയ അവാര്‍ഡു നിര്‍ണ്ണയമാണ് കൂടുതല്‍ നിഷപക്ഷമെന്നെനിക്കു തോന്നുന്നു.

അവാര്‍ഡു വിവാദങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?

സംസ്ഥാന അവാര്‍ഡു നിര്‍ണ്ണയത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്ന ചില പ്രവണതകളോടെനിക്ക് യോജിപ്പില്ല. ഇപ്പോള്‍ യുഗ്മഗാനങ്ങളും അവാര്‍ഡിന് പരിഗണിക്കുന്നു. എന്നാല്‍ ഒറ്റക്കു പാടുമ്പോഴാണ് ഒരു ഗായകന്റെ യഥാര്‍ത്ഥ പ്രതിഭ വ്യക്തമാവുന്നത്. സംസ്ഥാന അവാര്‍ഡു നിര്‍ണ്ണയം പലപ്പോഴും പക്ഷപാതപരമാവുന്നതായി തോന്നിയിട്ടുണ്ട്. അതില്‍ ചില പ്രത്യേക വ്യക്തികളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. ഞാന്‍ പാടിയ ചില പുതിയ ഗാനങ്ങള്‍ പലതും പഴയവയുടെ അനുകരണങ്ങളാണെന്ന് ദേവരാജന്‍ മാസ്റര്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ആകെയുള്ള 72 രാഗങ്ങളില്‍ പത്തില്‍ താഴെ രാഗങ്ങള്‍ മാത്രമാണ് സിനിമാ സംഗീതത്തില്‍ ഉപയോഗിക്കുന്നത്. പഴയ തലമുറയില്‍പ്പെട്ടവരും പുതിയ തലമുറയില്‍പ്പെട്ടവരും ഒരു പോലെ ഇവ ഉപയോഗിക്കുമ്പോള്‍ സാമ്യത സ്വാഭാവികം മാത്രം.

നിങ്ങളുടെ തലമുറയില്‍പ്പെട്ട ഗായകരില്‍ താങ്കള്‍ ഏറ്റവും പ്രശസ്തനായതിനു പിന്നിലെ രഹസ്യമെന്താണ്?

ചലച്ചിത്ര ഗാനാലാപനത്തിന് ചില പ്രത്യേക ചിട്ടകളുണ്ട്. അതു സ്വായത്തമാക്കിയതാവും എന്റെ വിജയത്തിനു പിന്നിലെ കാരണം. പ്രതിഭയും അര്‍പ്പണബോധവും അത്യാവശ്യമാണ്. ഏറ്റവും പ്രധാനം ഭാഗ്യമാണ്. ഭാഗ്യദേവത എന്നെ പലപ്പോഴും അനുഗ്രഹിച്ചിട്ടുണ്ട്.

മറ്റു ഭാഷകളില്‍ പാടുമ്പോഴത്തെ അനുഭവമെങ്ങനെ?

മറ്റു ഭാഷകളില്‍ വഴക്കം അല്പം കുറവാണ്. ഹിന്ദിയില്‍ ദക്ഷിണേന്ത്യന്‍ ഗായകരോടുള്ള പ്രതിപത്തി കുറവാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് മലയാളത്തില്‍ പാടാനാണ് എനിക്കിഷ്ടം. ഇവിടെ തിരക്കാണുതാനും.

എല്ലാ തരത്തിലുമുള്ള ഗാനങ്ങള്‍ താങ്കള്‍ പാടിയിട്ടുണ്ടല്ലോ-ശോകഗാനങ്ങളും അടിപൊളിപ്പാട്ടുകളും ശാസ്ത്രീയഗാനങ്ങളും മറ്റും....ഇതില്‍ ഏത് ശൈലിയാണ് കൂടുതലിഷ്ടം?

ശാസ്ത്രീയ സംഗീതം തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയ സംഗീതം മറ്റെല്ലാതരം സംഗീതത്തെയും കവച്ചു വയ്ക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മലയാള സിനിമാ സംഗീതത്തിന്റെ ഭാവിയെന്തായിരിക്കും?

അടുത്തയിടെ ഈ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഹിന്ദി, തമിഴ് ഗാനങ്ങള്‍ക്കു പുറകെയാണ്. അതിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നത് നമ്മുടെ ഗാനങ്ങളുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്. എങ്കിലും ഭാവിയില്‍ സുവര്‍ണ്ണകാലം വരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഒരു ഗായകനെന്ന നിലയില്‍ ഏറ്റവും വലിയ മോഹമെന്താണ്?

തല്ക്കാലം ഒരു മോഹം മാത്രം- മൂന്നാമത്തെ ദേശീയ അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+