ഏഷ്യന്‍ അനിമേഷന്‍ ഫിലിമുകള്‍ക്കായി മത്സരം
തിരുവനന്തപുരം: തിരുവനന്തപുരത്തുള്ള ടെക്നോപാര്‍ക്ക് സോഫ്ടവെയര് പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ടൂണ്‍സ് അനിമേഷന്‍ ഇന്ത്യ ഏഷ്യന്‍ അനിമേഷന്‍ ഫിലിമുകള്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രണ്ടാം അനിമേഷന്‍ ഫിലിമോത്സവത്തോട് അനുബന്ധിച്ചാണ് ഈ മത്സരം നടത്തുന്നത്. ഒക്ടോബര്‍ 30 മുതല്‍ നവമ്പര്‍ മൂന്ന് വരെയാണ് ഫിലിമോത്സവം. ഇന്ത്യയിലും തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്മാര്ക്കും ആര്‍ട്ട് സ്കൂളുകള്‍ക്കും ഡിസൈന്‍ കമ്പനികള്ുമായി ആയിരത്തോളം അപേക്ഷകള്‍ക്കുള്ള ക്ഷണക്കത്തുകള്‍ അയച്ചു കഴിഞ്ഞു എന്ന് ടൂണ്‍സ് അനിമേഷന്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബില്ല് ഡെന്നീസ് പറഞ്ഞു.
ഓഗസ്റ് ഒന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ലോസ് ഏന്ജല്സില് വെച്ചായിരിക്കും. ഡിസ്നി ആര്‍ട്ടിസ്റ് ബില്ല് മാത്യൂസ് , ഡയറക്ടറും അനിമേറ്ററുമായ ജെഫ്രി ഹേല്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ അനിമേഷന്‍ ഫിലിമോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി അവാര്‍ഡ് ജേതാവ് വില്ല് വിന്റന്‍ അടങ്ങുന്ന ഒരു പാനല്‍ അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കും.
ഇരുപത് ജീവനക്കാരുമായി തുടങ്ങിയ ടൂണ്‍സില്‍ ഇന്ന് ഇരുന്നൂറ് പേര് ജോലി ചെയ്യുന്നു. നാലു മാസത്തില്‍ 500,000 ഡോളര്‍ മൊത്ത വരുമാനം ഉണ്ടാക്കുകയും ചെയ്തു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications