വാജ്പേയി കവിതക്ക് ചിത്രാവിഷ്കാരം
അര്‍ച്ചനാറാണി, ഡോ. കിരണ്‍പ്രദീപ്, സവിതാ നാഗ്, ലതാ വര്‍മ തുടങ്ങിയ ചിത്രകാരികളാണ് വാജ്പേയി കവിതകള്‍ക്ക് ചിത്രരൂപം നല്‍കിയത്. എന്റെ അമ്പത്തൊന്നു കവിതകള്‍ എന്ന വാജ്പേയിയുടെ കവിതാസമാഹാരത്തിലെ ചില കവിതകളാണ് പെയിന്റിങ്ങുകള്‍ക്ക് പ്രമേയമായത്.
സംഗീതവും ഏകാന്തതയും തത്വവിചാരങ്ങളും ദേശസ്നേഹവും പ്രമേയങ്ങളാവുന്ന കവിതകളാണ് നിറങ്ങളിലേക്ക് പുനരാവിഷ്കരിച്ചത്.
ദില്ലിയിലെ തീസ് ജനുവരി മാര്‍ഗിലെ ഗാന്ധിസ്മൃതി മന്ദിരത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ വാജ്പേയി കവിതകളുടെ ചിത്രരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചു.












Click it and Unblock the Notifications