10 കോടിയുടെ സമ്മാനവുമായി സീ ടിവി
ഒക്ടോബറില്‍ തുടങ്ങുന്ന പരിപാടി പങ്കെടുക്കാനും മത്സരിക്കാനും കൂടുതല്‍ എളുപ്പമായിരിക്കും. ഇതിന്റെ ഉള്ളടക്കം തികച്ചും തദ്ദേശീയമായിരിക്കുമെന്ന് സീ ചീഫ് എക്സിക്യുട്ടീവ് ആര്‍.കെ. സിംഗ് അറിയിച്ചു.
ഇപ്പോള്‍ സീ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അന്താക്ഷരിയുടെ സമ്മാനത്തുക ഒരു കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു. ക്രോര്‍പതിയുടെ വമ്പിച്ച ജനപ്രീതിയില്‍ വിളറി പിടിച്ചാണ് സീ മാലാമല്‍ എന്ന പരിപാടി ആരംഭിച്ചത്. ആഗസ്ത് 30 ബുധനാഴ്ച പുതിയ ധാരാളം പരിപാടികളും സീ ടിവി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ ഗണപതിയെ കുറിച്ചുള്ള പുരാണ പരമ്പരയും സീ ടിവിയില്‍ ആരംഭിക്കും. നാടകപ്രേമികള്‍ക്കായി ചില പരിപാടികളും സീ ആസൂത്രണം ചെയ്യുന്നുണ്ട്. ആയിരത്തൊന്നു രാവുകള്‍ ആസ്പദമാക്കി ഒരു പരമ്പരയും തയ്യാറായിട്ടുണ്ട്.
മാധുരി ദീക്ഷീതിനെ നായികയാക്കി എം.എഫ്. ഹുസൈന്‍ സംവിധാനം ചെയ്ത ഗജഗാമിനി അടുത്തമാസം സീയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സിംഗ് അറിയിച്ചു.












Click it and Unblock the Notifications