രാമലിംഗരാജു: 'സത്യ'വും അസത്യവും

ഐടി ലോകത്ത് 2ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സത്യം കമ്പ്യൂട്ടേഴ്സ് വളര്‍ന്ന് പന്തലിച്ചത് അതിവേഗത്തിലായിരുന്നു. അസൂയപ്പെടുത്തുന്ന ആ വളര്‍ച്ചയ്ക്ക് തിരശ്ശീല വീണതും വേഗത്തിലായിരുന്നു.
കമ്പനിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് സ്വയം വെളിപ്പെടുത്തിക്കൊണ്ട് രാജു കോര്‍പ്പറേറ്റ് ലോകത്തിലെ കരിമ്പട്ടികയിലേക്ക് പാതവെട്ടി. ഇതുവരെ രാജ്യം കണ്ടതില്‍വച്ചേറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമായിരുന്നു സത്യം കമ്പ്യൂട്ടേഴ്സില്‍ രാജും കൂട്ടരും നടത്തിയത്.
രാജുവിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചുള്ള പുസ്തകമാണ് കിങ്ശുക് നാഗിന്റെ ദി ഡബിള്‍ ലൈഫ് ഓഫ് രാമലിംഗരാജു.
ഒരു കോര്‍പ്പറേറ്റ് മുതലാളിയായുള്ള രാജുവിന്റെ വളര്‍ച്ചയും സാമ്പത്തിക ക്രമക്കേടോടെയുണ്ടായ തകര്‍ച്ചയും ഇതില്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
രാജു വഴിതെറ്റിയാണ് ഐടി ലോകത്ത് എത്തിയതെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുണ്ടായിരുന്ന ഒരാളായിരുന്നില്ല രാജു എന്നതുതന്നെയാണ് ഇതിന് കാരണം.
പക്ഷേ ഹൈദരാബാദ് കേന്ദ്രമാക്കി തുടങ്ങിയ കമ്പനി ചുരുങ്ങിയ കാലം കൊണ്ട് 66 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചു. ഐടി മേഖലയില്‍ സിംഹാസനമൊരുക്കി വാണതിനൊപ്പം തന്നെ രാജു സമാന്തരമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തും കോടികള്‍ കൊയ്യുന്നുണ്ടായിരുന്നു.
ഐടി മേഖലയും റിയല്‍ എസ്റ്റേറ്റ് രംഗവും രാജു എങ്ങനെ വിജയകരമായി ഒരുമിപ്പിച്ചു, എങ്ങനെ അദ്ദേഹം നിയമത്തിന്റെ കണ്ണുകെട്ടി കോടികളുണ്ടാക്കി, തുടങ്ങി സിനിമാക്കഥയെ വെല്ലുന്നതരത്തിലുള്ള രാജുവിന്റെ ജീവിതം അറിയുമ്പോള്‍ തോന്നുന്ന ചോദ്യള്ക്കെല്ലാം ഉത്തരം നല്‍കുന്നതാണ് കിങ്ശുക് നാഗിന്റെ ഈ പുസ്തകം.
പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിഷന്റെ റെസിഡന്റ് എഡിറ്ററാണ് കിങ്ശുക് നാഗ്. ഇത് ഈ കാലഘട്ടത്തിലെ കഥയാണ്, കഥയല്ല യാര്ഥാര്ത്ഥ്യത്തിന്റെ ആവിഷ്കാരമാണ്.
നമുക്ക് ചുറ്റും അറിഞ്ഞും അറിയാതെയും ഒട്ടേറെ ഇത്തരം രാജുമാര്‍ ജീവിക്കുന്നുണ്ട്. പിടിക്കപ്പെട്ടത് ഇദ്ദേഹം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. രാജുവിന്റെ കഥയ്ക്കൊപ്പം തന്നെ ഉദാരവല്‍ക്കരണ നയംകൊണ്ടുണ്ടായ തിക്തഫലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നതിലും ഈ പുസ്തം ഒരു വിജയമാണെന്നതില്‍ സംശയമില്ല
പുസ്തകം 25%ഇളവില്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications