ഇനിയൊരു 9/11 നേരിടാന്‍ യുഎസിന് കരുത്തുണ്ട്: ഒബാമ

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ 'ഒബാമയുടെ യുദ്ധങ്ങള്‍' എന്ന പുസ്തകത്തിലാണ് ഒബാമയുടെ നിലപാടുകളെയും വിശ്വാസങ്ങളെയും വ്യക്തമായി പ്രതിപാദിക്കുന്നത്.
ഭീകരതയുടെ ഉറവിടം പാകിസ്താനാണെന്ന് ഒബാമ വിശ്വസിക്കുന്നുവെന്നും. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിക്കണമെങ്കില്‍ പാകിസ്താനിലെ ഗോത്രമേഖലയിലെ അല്‍ ക്വയ്ദ, താലിബാന്‍ താവളങ്ങള്‍ തകര്‍ക്കണമെന്നും ഒബാമ കരുതുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്.
തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ പ്രസിഡന്റ് ഒബാമ സ്വീകരിച്ച നിലപാടുകളാണ് വൈറ്റ്ഹൗസ് രേഖകളുടെ പിന്‍ബലത്തോടെ പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇതിനകംതന്നെ പുസ്തകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അമേരിക്കയിലെ മാധ്യമങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു. വിഷാദരോഗം ബാധിച്ച അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ചികിത്സയിലാണ് തുടങ്ങിയ വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ട്.
അമേരിക്കയ്ക്ക് ഇനിയും ഭീകരാക്രമണങ്ങള്‍ താങ്ങാനാവുമെന്ന ഒബാമയുടെ പരാമര്‍ശം പുസ്തകം പുറത്തുവരുംമുമ്പേ വിവാദമാവുകയാണ്. വിധിക്ക് കീഴടങ്ങുകയെന്ന അപകടകരമായ ഒബാമയുടെ നിലപാടാണിതില്‍നിന്ന് വ്യക്തമാവുന്നതെന്ന് 'അമേരിക്കയെ സംരക്ഷിക്കുക' എന്ന സംഘടനയുടെ അധ്യക്ഷയും മുന്‍ വൈസ്പ്രസിഡന്റ് ഡിക്‌ചെനിയുടെ മകളുമായ ലിസ്‌ചെനി ആരോപിച്ചു.
രാജ്യത്തെ സംരക്ഷിക്കാന്‍ പ്രസിഡന്റിന് കഴിവോ താത്പര്യമോ ഇല്ലെന്നാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം ആവര്‍ത്തിക്കുന്നതെന്നും ലിസ് ചെനി പറഞ്ഞു.
അമേരിക്കയില്‍ ഭീകരാക്രമണമുണ്ടാവാനിടയുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് പ്രസിഡന്റിന്റെ അവകാശവാദം. ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് കണ്ടെത്താനുള്ള സാഹചര്യം വളരെ കുറവാണെന്നും ലിസ് ചെനി പറഞ്ഞു.












Click it and Unblock the Notifications