കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസി

Google Oneindia Malayalam News

മലയാള സിനിമാ ലോകത്ത് കൊല്ലം തുളസിയെ അറിയാത്തവര്‍ ആരുമില്ല. വില്ലനും ഹാസ്യ റോളിലുമൊക്കെ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇടക്കാലത്ത് അദ്ദേഹം സിനിമകളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. എന്നാല്‍ പിന്നീട് വിവാദ പരാമര്‍ശങ്ങളിലൂടെയായിരുന്നു കൊല്ലം തുളസി അറിയപ്പെട്ടത്. ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ പിന്തുണച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വൈറലായിരുന്നു.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

തന്റെ ജീവന്‍ രക്ഷിക്കാന്‍ ദിലീപാണ് മുന്നില്‍ നിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. നടി ഖുശ്ബുവിനെ കുറിച്ചും, മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നുണ്ട്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

1

മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസ്സില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുതെന്നും കൊല്ലം തുളസി തുറന്നടിച്ചു. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ എന്നും തുളസി പറഞ്ഞു.

2

മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം. രജനീകാന്തും, കമല്‍ഹാസനും അങ്ങനെയല്ലേ. ഹോളിവുഡില്‍ വരെ അങ്ങനെയല്ലേ. നമുക്കുള്ളത് തമിഴ്‌നാടിന്റെ സംസ്‌കാരമല്ലല്ലോ? അവര്‍ സെക്‌സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നവരാണ്. അവര്‍ക്കായി ക്ഷേത്രം പണിതവരാണ്. ഖുശ്ബുവിനൊക്കെ വേണ്ടി ക്ഷേത്രം പണിതവരെ കുറിച്ച് നമ്മള്‍ എന്ത് പറയാനാണ്. അത്തരം സംസ്‌കാരമുള്ള തമിഴ്‌നാട്ടുകാട്ടുകാരുമായി കേരളത്തിലുള്ളവരെ താരതമ്യം ചെയ്യരുതെന്നും കൊല്ലം തുളസി പറയുന്നു. നമ്മുടെ നാട് അതിനേക്കാളൊക്കെ എത്രയോ ഭേദമാണ്. അത്ര ആരാധയൊന്നും ഇവിടെയില്ല. പക്ഷേ മിതമായ തോതില്‍ ആരാധനയുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി.

3

നമ്മള്‍ അത്തരം സ്ത്രീകളെയും നായികമാരെയും സെക്‌സ് റാണികളായി തന്നെയാണ് കാണുന്നത്. അല്ലാതെ ദൈവങ്ങളായിട്ടല്ലെന്നും താരം പറയുന്നു. ഇവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ചെറിയ നടിമാരുടെ അച്ഛനായി അഭിനയിക്കാമല്ലോ? പ്രണയ ജോഡികളായി അഭിനയിക്കാതിരുന്നാല്‍ മതി. നായികയെന്ന് പറഞ്ഞാല്‍ അത് മാത്രമല്ലല്ലോ. ഇവര്‍ക്കൊക്കെ വയസ്സായില്ലേ, മമ്മൂട്ടിക്കൊക്കെ എഴുപത് വയസ്സോളമായി. അപ്പോള്‍ അവര്‍ അതിനനുസരിച്ച് കാര്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്തത് കുറേയില്ലേ, അതൊക്കെ വിജയിച്ചിട്ടില്ലേ. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ നിര്‍മാതാക്കള്‍ ഡേറ്റുമായി പിറകെ നടക്കുകയല്ലേ എന്നും കൊല്ലം തുളസി ചോദിച്ചു.

4

എന്നെ മലയാളം സിനിമ ഒരുപാട് ടൈപ്പ് കാസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വേഷവും, രാഷ്ട്രീയക്കാരനും, മന്ത്രിയുമൊക്കെ അങ്ങനെ കിട്ടിയതാണ്. ചില സീനുകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. അത് ബലാത്സംഗ സീനുകള്‍ക്കാണ്. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കാറില്ല. പക്ഷേ അത്തരം ക്യാരക്ടറായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ രംഗങ്ങള്‍ ഒഴിവാക്കുമെന്നും കൊല്ലം തുളസി പറഞ്ഞു. എന്റെ നല്ല പ്രായത്തില്‍ അത്തരം സീനുകള്‍ ചെയ്യാനായി പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ വഴങ്ങിയിരുന്നില്ല. അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.

5

എന്നെ നായികനായി സുഹൃത്തായ സലീം ബാവ മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സന്തോഷം തോന്നിയിരുന്നു അപ്പോള്‍. പക്ഷേ ആ സിനിമയുടെ സെറ്റില്‍ ചെന്നപ്പോഴാണ് കാര്യങ്ങള്‍ അത്ര വെടിപ്പായിട്ടല്ല നടക്കുന്നതെന്ന് എനിക്ക് തോന്നിയത്. തമിഴ്‌നാട്ടില്‍ നിന്ന് വന്നിട്ടുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെയാണ് അതിലുള്ളത്. അറിയപ്പെടുന്ന ആരും ആ സിനിമയിലില്ല. നളിനിയാണ് നായിക. അച്ഛന്റെയും അമ്മന്റെയും കഥയാണ്. അവിടെയുള്ള ചിലര്‍ എ പടത്തിലേക്ക് പോകുന്നതായി അറിഞ്ഞിരുന്നു. ഇതിനകത്ത് ചെറുതായി അത്തരമൊരു സീന്‍ ഉണ്ടായിരുന്നു. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നല്ല സുഹൃത്തായിരുന്ന സലീം ബാവയുമായി താന്‍ അകന്നുവെന്നും കൊല്ലം തുളസി പറഞ്ഞു.

6

അന്ന് ചെറിയൊരു സീനിന് ഇടയില്‍ ബിറ്റ് കയറ്റുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പല മുന്‍നിര നായകന്‍മാര്‍ ബലാത്സംഗ സീനുകളില്‍ അഭിനയിക്കാതെ തന്നെ അത്തരം പേരുവീണതാണ്. അതുകൊണ്ട് ഒഴിവാക്കിയതാണ്. പക്ഷേ ആ സീന്‍ ചെയ്യാത്തത് കൊണ്ട് പല പ്രശ്‌നങ്ങളുമുണ്ടായി. സീലീം ബാവയുമായി താന്‍ അകന്നു. എന്നെ പോസ്റ്ററില്‍ പോലും അവര്‍ ഉള്‍പ്പെടുത്തിയില്ല. ഡബ്ബിംഗിലും എന്നെ വിളിച്ചില്ല. പറഞ്ഞ തുക പോലും എനിക്ക് അവര്‍ തന്നില്ല. അത്തരം അനുഭവങ്ങളൊക്കെ തനിക്ക് സിനിമയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.

റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്....അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ!!റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്....അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ!!

English summary
actor kollam thulasi talks on tamil nadu cinema culture and khusboo, his remarks goes vira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X