Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കാലും വെച്ച് എങ്ങനെയാണ് തല്ലുക, മിനിമം ബോധം, തല്ലുമാല സെറ്റിലെ സംഭവം വിശദീകരിച്ച് ഷൈന്‍

കൊച്ചി: പുതിയ ചിത്രമായ തല്ലുമാലയുടെ സെറ്റിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. വെറുതെ മാധ്യമങ്ങള്‍ പല കാര്യങ്ങളും എഴുതിയതാണെന്ന് ഷൈന്‍ പറയുന്നു. സത്യാവസ്ഥ എന്താണെന്ന് അറിയാനും അത് മനസ്സിലാക്കാനും സാധിക്കുന്നില്ലെങ്കില്‍ നിങ്ങളോട് ഇനി സംസാരിക്കേണ്ടതുണ്ടോ എന്നായിരുന്നു ഷൈനിന്റെ ചോദ്യം.

താന്‍ ആരെയും തല്ലിയിടില്ലെന്നും, തനിക്ക് ഈ കാലും വെച്ച് എങ്ങനെയാണ് അതിന് സാധിക്കുകയെന്നും ഷൈന്‍ ചോദിച്ചു. പുതിയ ചിത്രമായ പടയുടെ പ്രീമിയര്‍ ഷോയ്ക്ക് വന്നപ്പോഴായിരുന്നു ഷൈനിന്റെ പ്രതികരണം. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്ത രീതി തെറ്റാണെന്നും ഷൈന്‍ പറഞ്ഞു.

1

പരിക്ക് പറ്റിയിരിക്കുന്ന കാലും വെച്ച് താന്‍ ആരെയെങ്കിലും തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളോട് ഷൈനിന്റെ ചോദ്യം. നിങ്ങള്‍ കാര്യം മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയുള്ള നിങ്ങളോട് എങ്ങനെയാണ് സംസാരിക്കുകയെന്ന് ഷൈന്‍ ചോദിക്കുന്നു. ഞാന്‍ തല്ലില്ല, കൊല്ലുകയാണ് പതിവ് എന്ന് തമാശ രൂപേണ ഷൈന്‍ ഫറഞ്ഞു. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാലും വെച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ ഇപ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

2

നേരത്തെ ഷൈനും ടൊവിനോ തോമസും അഭിനയിച്ച തല്ലുമാല എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഘര്‍ഷമുണ്ടായിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും ആരോപണം ഉയര്‍ന്നത്. പരിക്കേറ്റ ഷമീര്‍ എന്ന നാട്ടുകാരന്‍ ആശുപത്രിയിലാണ്. ചിത്രത്തിന്റെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച്എംടി കോളനിയിലാണ് സെറ്റ് ഇട്ടിരുന്നത്. ഇവിടെ സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കിച്ചിരുന്നു.

3

തര്‍ക്കം നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാല്യന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനെയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ തര്‍ക്കമായി ഇവരുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നാണ് ആരോപണം. തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് രണ്ട് കൂട്ടരെയും ശാന്തരാക്കിയത്. ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനാണ് തല്ലുമാലയുടെ സംവിധായകന്‍.

4

നേരത്തെ പലപ്പോഴും ഷൈനിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വെയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൈന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചാണ് ഷൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതെന്ന് ട്രോളുകള്‍ വന്നിരുന്നു. അഭിമുഖത്തിലെ ഷൈനിന്റെ സംസാര രീതി കണ്ടായിരുന്നു ട്രോള്‍ വന്നത്. എന്നാല്‍ കാലിനേറ്റ പരിക്കിന് വേദനസംഹാരി മരുന്ന് കഴിക്കുന്നുണ്ട് ഷൈന്‍. ഇതിന്റെ സെഡേഷനാണ് അഭിമുഖത്തില്‍ ഷൈന്‍ ക്ഷീണിതനായതിന് കാരണമെന്ന് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി പറഞ്ഞു.

5

തല്ലുമാല ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍മുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയുമായിരുന്നു. ഹോട്ടലില്‍ എത്തിയ ഉടനെയാണ് വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ് അവശനായതെന്ന് മുനീര്‍ പറഞ്ഞിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ കഞ്ചാവ് കേസ് പ്രതി എന്നെല്ലാം താരത്തെ വിളിക്കാറുണ്ടായിരുന്നു. കഞ്ചാവ് അല്ല, കൊക്കെയ്ന്‍ കേസ് പ്രതി എന്ന് ഷൈന്‍ തിരുത്തിയിരുന്നു. 2015 ജനുവരി 30നാണ് ഷൈന്‍ ടോം ചാക്കോയെയും നാല് യുവതികളെയും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+