അഭിമുഖം ആരും കാണാറില്ലായിരുന്നു, അപകട വീഡിയോക്ക് ശേഷം വ്യൂസ് കൂടിയെന്ന് ഗായത്രി സുരേഷ്
കൊച്ചി: അടുത്ത കാലത്തായി ട്രോളുകളില്‍ ഏറ്റവും നിറഞ്ഞ് നില്ക്കുന്ന സിനിമാ താരമാണ് ഗായത്രി സുരേഷ്. കാറപകടത്തിന് ശേഷം ഗായത്രിക്കെതിരെ വ്യാപക സൈബറാക്രമണവും നടന്നിരുന്നു. ട്രോളുകള്‍ നിരോധിക്കണമെന്ന് വരെ നടി പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് ഗായത്രി. നേരത്തെ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞും ഗായത്രി ട്രോളില്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഗായത്രി സുരേഷ് ട്രോളന്മാരുടെ പ്രിയ ഇരയായി മാറിയത്. അതേസമയം കാറപകടത്തിന് ശേഷം തന്റെ റീച്ച് കൂടിയെന്ന് നടി പറയുന്നു. തന്റെ അഭിമുഖങ്ങളുടെ റീച്ച് വലിയ തോതിലാണ് കൂടിയതെന്നും ഗാത്രി വ്യക്തമാക്കി.

തന്റെ കരിയറില്‍ തന്നെ വന്ന അഭിമുഖങ്ങള്‍ പലര്‍ക്കും പലപ്പോഴായി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ആ അഭിമുഖങ്ങള്‍ ആരും കാണാറില്ലായിരുന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാനും വൈറലാവാനും തുടങ്ങി. ഇതോടെ അഭിമുഖങ്ങള്‍ക്ക് കാഴ്ച്ചക്കാര്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്നും ഗായത്രി പറയുന്നു. അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്ത് വൈറലായതായും ഗായത്രി പറഞ്ഞിരുന്നു. ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെയാവണമെന്നും തോന്നി. അങ്ങനെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗായത്രി വ്യക്തമാക്കി.
ട്രോളുകള്‍ താന്‍ ആദ്യമൊന്നും എന്ജോയ് ചെയ്യാറില്ലായിരുന്നു. എന്നാല്‍ അതിനെ ഇപ്പോള്‍ പോസിറ്റീവായി എടുക്കാന്‍ തുടങ്ങി. ട്രോള്‍ വരാനായി താന്‍ ഒന്നും ചെയ്യാറില്ല. പറയുമ്പോള്‍ അത് ട്രോളായി പോവുകയാണെന്നും ഗായത്രി പറഞ്ഞു. ട്രോളുകള്‍ എന്ജോയ് ചെയ്യാതിരുന്ന സമയത്ത് എന്നെ നെഗറ്റീവ് ആയിട്ടാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ തന്നെ എന്നെ സപ്പോര്ട്ടണം ചെയ്യണമെന്ന്. അങ്ങനെ ഞാന്‍ അത് മാറ്റി. എന്ത് കൊണ്ടാണ് ട്രോള്‍ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു. അപ്പോള്‍ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകള്‍ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. ഇതോടെ ട്രോളുകളെ പോസിറ്റീവായി എടുത്തു. ചിലപ്പോള്‍ തന്റെ ഭാഗത്ത് എന്തെങ്കിലും സംഭവിച്ച് കാണാമെന്നും ഗായത്രി പറഞ്ഞു.
നേരത്തെ ജീവിതത്തില്‍ മുന്‍ കാമുകനെ ഇട്ട് പോന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. തേച്ചതില്‍ കുറ്റബോധമില്ല, ഇല്ലായിരുന്നെങ്കില്‍ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നുവെന്നും ഗായത്രി പറഞ്ഞു. മുന്‍ കാമുകനോട് താന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേരു സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നു. തന്റെ ശരീരത്തില്‍ രഹസ്യ ടാറ്റൂ ഇല്ലെന്നും, ടാറ്റൂ തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. സുഹൃത്തുക്കളെ നഷ്ടമായപ്പോള്‍ ഒറ്റയ്ക്കിരുന്ന കരഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണമെന്നും താരം വ്യക്തമാക്കി.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications