' അഖിൽ അഹങ്കാരിയാണ്, അണ്ണൻ വളരെ അധികം കെയറിങ്ങാണ്.'; ഭാര്യ ലക്ഷ്മി
ബിഗ് ബോസ് സിസൺ 5 ൽ വളരെ അധികം വിമർശനങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. അഖിലിന്റെ അനാവശ്യമായുള്ള ദേഷ്യവും ചില മോശം പദപ്രയോഗങ്ങളുമെല്ലാമാണ് വിമർശനത്തിന് വഴിവെച്ചത്. അടുത്തിടെ തന്റെ ഭാര്യയെ താൻ തല്ലിയിട്ടുണ്ടെന്നടക്കം അഖിൽ പറഞ്ഞത് വിവാദത്തിന് കാരണമായിരുന്നു.
ഇപ്പോഴിതാ അഖിലിന്റെ ദേഷ്യത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ഭാര്യ ലക്ഷ്മി അഖിൽ. അഖിൽ തനിക്ക് അഭിമാനമാണെന്നാണ് ലക്ഷ്മി പറയുന്നത്. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ പ്രതികരണം. അവരുടെ വാക്കുകളിലേക്ക്

നല്ല രീതിയിലാണ് ഇപ്പോൾ പോയിക്കോണ്ടിരിക്കുന്നത്. തുടക്കത്തിൽ നെഗറ്റിവിറ്റിയൊക്കെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മാറി ഇപ്പോൾ നല്ല അഭിപ്രായമാണ് നേടുന്നത്. പേരിനോ പ്രശസ്തിക്കോ വേണ്ടി ബിഗ് ബോസിൽ പോകേണ്ടതില്ലെന്നാണ് ബിഗ് ബോസിൽ പോകുന്നതിനെ കുറിച്ച് അഖിൽ പറഞ്ഞത്.ബിഗ് ബോസിൽ പോകില്ലെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ചാൻസ് കിട്ടിയാൽ തീർച്ചയായും പോകും എന്നാണ് പറഞ്ഞത്.
ജയിക്കുമോ കുറെ നാൾ നിൽക്കാൻ പറ്റുമോയെന്ന് അറിയില്ല. കാരണം ഫെയ്ക്കായി നിൽക്കാൻ പറ്റില്ലെന്നായിരുന്നു നിലപാട്. എത്ര പ്ലാനിംഗോടെ ചെന്നാലും പുള്ളി അത് പോലെ തന്നെ നിൽക്കും. കളിയും ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം. നമ്മുടെ വീട്ടിൽ എങ്ങനെയോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്.
ഗെയിമിനെ അതേ സ്പിരിറ്റോട് കൂടി കാണുന്നയാളാണ് അദ്ദേഹം. ആദ്യത്തെ വഴക്ക് നമ്മൾ പ്രതീക്ഷിച്ചത് തന്നെയാണ്. അദ്ദേഹത്തിന് വയലെന്റ് നേച്ചർ ഇല്ല. ചൂടാകും, ദേഷ്യപ്പെടും പക്ഷേ മറ്റൊരാളെ ഉപദ്രവിക്കില്ല, അധവാ ദേഷ്യം തോന്നിയാൽ പുള്ളി സ്വയം നോവിക്കും, ഭിത്തിയിൽ പോയി അടിക്കുകയോ, നാക്ക് കടിച്ച് പിടിക്കുകയോ ചെയ്യും.
ബിഗ് ബോസിൽ കാണുന്നത് പോലെ തന്നെയാണ് അഖിൽ. കുടുംബത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നയാളാണ്. മക്കളോട് വളരെ അധികം ബോണ്ടുണ്ട്. ഞങ്ങൾ തമ്മിൽ പലപ്പോഴും അടിയുണ്ടാക്കാറുണ്ട്. എന്ത് വേണമെങ്കിലും തുറന്ന് പറയാനുള്ള സ്പേസ് ഞങ്ങൾക്ക് ഇടയിൽ ഉണ്ട്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് കുടുംബത്തെ ബാധിക്കാത്ത രീതിയിൽ കൊണ്ടുപോകുന്ന ആളാണ്.
പുറത്ത് നടക്കുന്ന കാര്യങ്ങൾ പുറത്ത് തന്നെ പരിഹരിക്കും. കുടുംബത്തിലേക്ക് വരുമ്പോൾ കളിച്ച് ചിരിച്ച് നടക്കുന്ന സ്വഭാവക്കാരനാണ്. പക്ഷേ ഞങ്ങൾ പരസ്പരം അടികൂടാറുണ്ട്.അഖിൽ മാരാർ നേർ വഴിയിലൂടെ ജയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. പുള്ളി നേർ വഴിയിലൂടെ വിജയം നേടാൻ ആഗ്രഹിക്കുന്ന ആളാണ്. അണ്ണൻ കാരണം ആർക്കും വിഷമം ഉണ്ടാകരുതെന്ന് ചിന്തിക്കുന്നയാളാണ്.
വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ് അണ്ണൻ. പക്ഷേ ആ ദേഷ്യപ്പെടുന്നതിന് കാരണം കാണും. അതുകൊണ്ട് പൂർണമായും അത് തെറ്റാണെന്ന് പറയാൻ കഴിയില്ല. അണ്ണൻ വളരെ പാവാണ്. വളരെ അധികം കെയറിംഗ് ആണ്. മറ്റുളവരെ സഹായിക്കാൻ മനസുള്ള ആളാണ്.
ബിഗ് ബോസ് ഹൗസിൽ ഷിജു ചേട്ടനോയും മനീഷ ചേച്ചി , വിഷ്ണു, അനിയൻ മിഥുൻ, ശ്രുതി , ദേവു എന്നിവരോടൊക്കെ നല്ല അടുപ്പം സൂക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്. അവരോട് മാത്രമല്ല എല്ലാവരോടും നന്നായി ആണ് ഇടപെടുന്നത്.
എന്തൊക്കെ പറഞ്ഞ് വിട്ടാലും അതൊന്നും അദ്ദേഹം ചെയ്യില്ല. അവിടെ മാരാർ അഹങ്കാരിയാണ്. പുള്ളി വരും വരായ്കകളെ കുറിച്ച് ചിന്തിക്കാറില്ല. പുള്ളിയുടെ ശരികളാണ് പുള്ളിയെ ഇതുവരെ നയിച്ചത്', ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.












Click it and Unblock the Notifications