ഫിറോസ് ഖാനോട് പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി: ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് തന്റെ അടുത്ത് നടക്കില്ല
ബിഗ് ബോസ് ഹൌസിലേക്ക് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെ വീടിന്റെ അന്തരീക്ഷം മുഴുവനായി തലകീഴായി മറിഞ്ഞ സ്ഥിതിയാണ്. ഡിംപൽ ഭാലും മിഷേലും തമ്മിലുള്ള തർക്കങ്ങൾ ഒരറ്റത്ത് രൂക്ഷമായിക്കൊണ്ടിരിക്കെയാണ് വൈൽഡ് എൻട്രിയിലെത്തിയ ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയുമായി തർക്കങ്ങൾ ഉടലെടുത്തത്. ഒരു അഡാർ ലവ് താരം മിഷേലും അവതാരകനും നടനുമായ ഫിറോസ് ഖാൻ, ഭാര്യ നടിയായ സജ്ന ഫിറോസ് എന്നിവരാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൌസിലേക്ക് എത്തുന്നത്.

വൈൽഡ് കാർഡ് എൻട്രികൾ
ഒരാഴ്ചത്തെ ബിഗ് ബോസ് ഹൌസിലെ താരങ്ങളുടെ പ്രകടനം കണ്ടെത്തിയവരാണ് രണ്ട് വൈൽഡ് കാർഡ് എൻട്രികളിലായെത്തിയ മൂന്ന് പേർ. പുറത്ത് നിന്ന് മത്സരാർത്ഥികളുടെ പ്രകടനം കണ്ട് വിലയിരുത്തി വന്ന പുതിയ മത്സരാർത്ഥികൾ മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ആരാധകർക്കിടയിലെ ചർച്ച.

തർക്കം തുടരുന്നു
ഡിംപൽ ഭാലും മിഷേലും തമ്മിൽ ഡിംപലിന്റെ സുഹൃത്ത് ജൂലിയറ്റിന്റെ പേരിലുണ്ടായ വഴക്കും ഇതിന് ബലം നൽകുന്നതാണ്. ഇതിന് തൊട്ടുപിന്നാലെയാണ് ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള വാക്ക് തര്‍ക്കം ഉടലെടുക്കുന്നത്. ഭാഗ്യലക്ഷ്മി, ഫിറോസ് ഖാൻ, ഫിറോസിന്റെ ഭാര്യ സജ്‌ന, മിഷേല്‍, ലക്ഷ്മി ജയന്‍, സന്ധ്യ മനോജ് എന്നിവരൊന്നിച്ച് സംസാരിച്ച് ഇരിക്കുന്നതിനിടെ ഫിറോസ് നടത്തിയ വെളിപ്പെടുത്തലാണ് ഭാഗ്യലക്ഷ്മിയെ പ്രകോപിപ്പിച്ചത്. ഭാഗ്യ ചേച്ചിയ്‌ക്കെതിരെ ഒരു ബോംബ് പൊട്ടിക്കാന്‍ ഉണ്ടെന്ന് ഫിറോസ് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് വഴങ്ങില്ല
ഫിറോസ് ഖാന്റെ പ്രസ്താവനയെ പൊട്ടിത്തെറിച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മി നേരിട്ടത്. എനിക്ക് ഭാഗ്യചേച്ചിയോട് ചിലത് ചോദിക്കാനുണ്ടെന്ന് ഫിറോസ് പറയുമ്പോള്‍ എന്നെ കുറിച്ച് ആരൊക്കെ എന്തൊക്കെ വൃത്തിക്കേട് പറഞ്ഞാലും ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ് തന്റെ അടുത്ത് നടക്കില്ലെന്ന് ഭാഗ്യലക്ഷ്മി ഉറപ്പിച്ച് പറയുകയും ചെയ്തു. നമ്മളൊരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചോദിച്ചതാണെന്ന് ഫിറോസ് വീണ്ടും പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്റെ ആരാണ്. ഇത് എന്ത് കുടുംബമാണ്. ഇവിടെ പിന്നില്‍ നിന്നും കുത്താന്‍ കാത്തുനില്‍ക്കുന്നവരാണ് സകലരുമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

ദൃശ്യം പുറത്ത്
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ടീസറിൽ ഫിറോസ് ഖാൻ ഭാഗ്യാലക്ഷ്മിയുമായി സംസാരിക്കുന്നതിന്റെയും ഭാഗ്യലക്ഷ്മി ക്ഷോഭത്തോടെ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിൽ, ഭാഗ്യലക്ഷ്മിയെ വാക്കുകൾ കൊണ്ട് ഫിറോസ് അസ്വസ്ഥയാക്കിയതോടെ












Click it and Unblock the Notifications