Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് താരം ബ്ലെസ്ലി നേരത്തെ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തനിക്കൊരു കാമുകിയുണ്ടായിരുന്നെന്നും, ടോക്‌സിക്കായത് കൊണ്ട് ഞാന്‍ അവളുമായി പിരിഞ്ഞുവെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു. എന്നാല്‍ ബ്ലെസ്ലിക്കെതിരെ ആ കാമുകി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. യുവതി പറഞ്ഞ കാര്യങ്ങള്‍ വൈറലായതോടെ ബ്ലെസ്ലി ഫാന്‍സ് യുവതിക്കെതിരെ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്.

കൃഷ്ണ എന്ന യുവതിയാണ് ബ്ലെസ്ലിയുമായി പിരിഞ്ഞ കാര്യത്തെ കുറിച്ചും, എന്താണ് അയാളുടെ യഥാര്‍ത്ഥ സ്വാഭാവമെന്നൊക്കെ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ പറഞ്ഞതൊന്നും ബ്ലെസ്ലിയെ ദ്രോഹിക്കണം എന്ന് വിചാരിച്ചിട്ടില്ലെന്നും, പക്ഷേ അവന്റെ ഫാന്‍സിനോട് തനിക്ക് മറുപടി പറയേണ്ടതില്ലെന്നും കൃഷ്ണ പറഞ്ഞു.

1

ബ്ലെസ്ലി ബിഗ് ബോസില്‍ തനിക്കൊരു ടോക്‌സിക്കായിരുന്ന കാമുകി ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഞാനാണ് ആ ദൗര്‍ഭാഗ്യവതിയെന്ന് കൃഷ്ണ പറയുന്നു. താന്‍ ബ്ലെസ്ലിയുമായി കണ്ടുമുട്ടിയത് 2016ലാണ്. ബ്ലെസ്ലി ആദ്യമായി ഡയറക്ട് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന ആല്‍ബത്തില്‍ വെച്ചാണ് ഞങ്ങള്‍ ഒരുമിച്ച കണ്ടത്. താന്‍ അതില്‍ അഭിനയിക്കാന്‍ എത്തിയിരുന്നതാണെന്നും കൃഷ്ണ വ്യക്തമാക്കി. ആല്‍ബത്തിന് ശേഷം സൗഹൃദത്തിലായെന്നും, ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് മാറിയതെന്നും കൃഷ്ണ വ്യക്തമാക്കി. ബ്ലെസ്ലിയുടെ നിഷ്‌കളങ്കമായ സംസാരമാണ് തന്നെ ആകര്‍ഷിച്ചതെന്ന് കൃഷ്ണ പറയുന്നു. ആദ്യം പ്രണയം വെളിപ്പെടുത്തിയത് ബ്ലെസ്ലിയാണെന്നും കൃഷ്ണ പറഞ്ഞു.

2

2019ലാണ് ഞങ്ങള്‍ പ്രണയത്തിലായത്. ഒരു വര്‍ഷത്തോളം റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീടാണ് ബ്രേക്കപ്പായത്. പിന്നീട് ഞങ്ങള്‍ സംസാരിക്കാറില്ലായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തീരുമാനിച്ചത്. അവന്‍ എന്റെ പിറകെ നടന്ന് ബുദ്ധിമുട്ടിച്ചിട്ടൊന്നുമില്ല. അന്ന് അത് വളരെ ഗൗരവത്തോടെയായിരുന്നു കണ്ടത്. പിന്നീട് ബ്ലെസ്ലിക്ക് തിരക്ക് വന്നതോടെ അതില്‍ വലിയൊരു ഗ്യാപ്പ് വന്നു. ആദ്യമൊക്കെ ഞങ്ങള്‍ സോള്‍മേറ്റ്‌സ് ആണെന്ന് പറയാറുണ്ടായിരുന്നു. വളരെ സീരിയസായി തന്നെ തുടങ്ങിയ റിലേഷനാണിത്. പിന്നെ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമൊക്കെ വന്നപ്പോള്‍ അത് മാറി. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊക്കെ അറിയാമായിരുന്ന റിലേഷനായിരുന്നു അത്.

3

സാധാരണ റിലേഷനിലെ പോലെ ഒരുപാട് ചെറിയ ചെറിയ പ്രശ്‌നങ്ങളും സംശയങ്ങളുമൊക്കെ വരുമ്പോള്‍ നമ്മള്‍ ചോദിക്കും, അപ്പോ എനിക്ക് തോന്നിയത് ബ്ലെസ്ലിയുടെ ഭാഗത്ത് നിന്നും കംപ്ലീറ്റ് ആയൊരു എഫേര്‍ട്ട്, അല്ലെങ്കില്‍ എന്റെ ഇമോഷന്‍സ് മനസ്സിലാക്കാന്‍ ഉള്ള ഒരു മെച്യൂരിറ്റിയൊന്നും ബ്ലെസ്ലി കാണിച്ചില്ല എന്നൊരു വിഷമമുണ്ടായിരുന്നു. ഞാന്‍ അത് വീണ്ടും തുറന്ന് ചോദിക്കുമായിരുന്നു. ബ്ലെസ്ലി പക്ഷേ ഭയങ്കര ബിസിയായിരുന്നു. തന്നെ ശ്രദ്ധിക്കാന്‍ സമയമില്ലെന്ന് തോന്നിയപ്പോള്‍, താന്‍ ബ്ലെസ്ലിയോട് ഇതേ പറ്റി പറഞ്ഞുവെന്നും, അപ്പോള്‍ അവന്‍ കുറേ തന്റേതായ ന്യായങ്ങള്‍ പറഞ്ഞു. അതൊന്നും തനിക്ക് മനസ്സിലായില്ലെന്നും കൃഷ്ണ പറഞ്ഞു.

4

ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നയാളാണെന്നും വേറെ പ്രണയം ഇല്ലെന്നും ഒക്കെ ധരിപ്പിച്ചു. പക്ഷേ ബിഗ് ബോസ് കണ്ടപ്പോഴാണ് ബ്ലെസ്സില അത്യാവശ്യം പെണ്ണുങ്ങളെ വളയ്ക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലായതെന്നും കൃഷ്ണ പറഞ്ഞു. ബിഗ് ബോസില്‍ ബ്ലെസ്ലി വരുന്നത് താന്‍ കരുതിയത് പരസ്പരം ചേരാത്തത് കൊണ്ടായിരിക്കും പിരിഞ്ഞ് പോയതെന്നാണ്. എന്നാല്‍ ബിഗ് ബോസിലെ പ്രകടനം കണ്ടപ്പോള്‍ ബ്ലെസ്ലിയോട് ഉണ്ടായിരുന്ന സ്‌നേഹമൊക്കെ ഇല്ലാതായി. ദില്‍ഷയോട് പ്രണയാഭര്‍ത്ഥന നടത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. തന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ദില്‍ഷയോട് ബ്ലെസ്ലി പറഞ്ഞതെന്നും കൃഷ്ണ പറഞ്ഞു.

5

കൃഷ്ണയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ബ്ലെസ്ലി ഫാന്‍സില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന് മറുപടിയുമായി കൃഷ്ണ രംഗത്ത് വന്നു. എന്നെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചും ഒരു വക പോലും അറിയാത്തവരാണ് ഈ കമന്റ്‌സ് ഇടുന്നത്. നീ കേസ് കൊടുക്ക് എന്നെല്ലാം ചിലര്‍ പറഞ്ഞു. പക്ഷേ മീടു പോലുള്ള കാര്യങ്ങളൊക്കെ നടത്തി അവനെ അപമാനിക്കാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൃഷ്ണ പറയുന്നു. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ഞാന്‍ പറയുമ്പോള്‍, ഞാന്‍ കള്ളിയാണ്, നുണ പറയുകയാണ് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇങ്ങനെ പ്രതികരിച്ച് കൊണ്ടിരിക്കുമെന്ന മുന്നറിയിപ്പും കൃഷ്ണ നല്‍കുന്നു.

6

ഈ ആരാധകര്‍ ഡ്രാമ കളിക്കുകയാണ്. ഞങ്ങള്‍ അവന് വേണ്ടി മരിക്കും, അത് ചെയ്യും ഇത് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. പട്ടി ഷോയൊക്കെ അവര് കാണിച്ചോട്ടെ. എന്തുകൊണ്ട് ഈ വീഡിയോ മുമ്പ് ഇട്ടിരുന്നില്ല എന്നാണ് ചോദിക്കുന്നത്. അങ്ങനെ ഇട്ടിരുന്നെങ്കില്‍ ഇവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമായിരുന്നോ? ഞാന്‍ നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചൊന്നുമല്ല ഇത് ചെയ്യുന്നത്. എന്റെ പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ അനുഭവിക്കുന്ന കാര്യമാണ് പറഞ്ഞത്. ഉള്ളിന്റെയുള്ളില്‍ വിഷമമൊന്നുമില്ല. കാരണം എന്നെയോ ബ്ലെസ്ലിയെയോ അറിയാത്തവരാണ് അവര്‍. അഭിനയിക്കാന്‍ അറിയുന്നവര്‍ക്ക് എപ്പോഴും ഫാന്‍സുണ്ടാവും. ഞാന്‍ ഫാന്‍സിന് വേണ്ടി ഒന്നും ചെയ്യില്ല. അതിന്റെ ആവശ്യമില്ല. തഞ്ചത്തില്‍ നിന്ന് കാര്യങ്ങള്‍ നേടുന്നയാളല്ല ഞാന്‍. കുറച്ച് റൂഡായിട്ടാണ് താന്‍ സംസാരിക്കുകയെന്നും കൃഷ്ണ പറഞ്ഞു.

7

എന്നെ ടോക്‌സിക് എന്ന് വിളിക്കുന്നവര്‍ ആദ്യം അതിനുള്ള തെളിവ് കൊണ്ടുവരണം. പ്രതികരിച്ചത് ടോക്‌സിക്കെന്ന് വിളിച്ചത് കൊണ്ടാണ്. പേര് പറഞ്ഞില്ലല്ലോ എന്നാണ് ചോദിക്കുന്നത്. ഞാനാണോ അല്ലയോ എന്ന് അതില്‍ ക്ലൂ ഉണ്ട്. അത് അറിയുന്നവര്‍ക്ക് അറിയാം. എന്നെ അറിയുന്നവര്‍ അക്കാര്യം നേരിട്ട് വിളിച്ച് ചോദിച്ചു. ഒരാള്‍ ബിഗ് ബോസ്സില്‍ പോയി സ്റ്റാറായാല്‍ അയാള്‍ പറയുന്നത് വലിയ കാര്യം. സാധാരണക്കാര്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലേ? അതോ ഇനി എന്തെങ്കിലും പറയണമെങ്കില്‍ ബിഗ് ബോസില്‍ പോകണോ? ബിഗ് ബോസില്‍ പോകുന്നത് അത്യാവശ്യം ബുദ്ധിയുള്ളവരാണ്. അവര്‍ മണ്ടന്മാരല്ല. ബ്ലെസ്ലിയുടെ പഴയ വീഡിയോ നോക്കിയാല്‍ അറിയാം. അവന്‍ പ്രതികരിക്കുന്നയാളാണ്. അറിയാതെ പറ്റിയതല്ലേ എന്നൊക്കെയാണ്. ഒരാളെ ദ്രോഹിക്കാന്‍ ഓരോന്ന് പറഞ്ഞിട്ട് അത് അറിയാതെ പറഞ്ഞതാവുക എന്നത് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും കൃഷ്ണ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+