• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ബിഗ് ബോസില്‍ നിന്ന് സ്വയം എവിക്ടായി എല്ലാവരെയും ഞെട്ടിച്ചിരുന്നു ജാസ്മിന്‍. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസില്‍ പങ്കെടുത്തത് നമ്മളെ കാണാന്‍ കുറച്ച് വലിയ പ്ലാറ്റ്‌ഫോമുണ്ടല്ലോ എന്ന് കരുതിയാണ്. പക്ഷേ 75 ലക്ഷം കൈയ്യില്‍ കിട്ടിയാല്‍ പുളിക്കുകയൊന്നുമില്ലെന്ന് ജാസ്മിന്‍ പറയുന്നു.

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാസ്മിന്റെ തുറന്ന് പറച്ചില്‍. തനിക്ക് റോബിനോട് ക്ഷമിക്കാനാവില്ലെന്ന് ജാസ്മിന്‍ പറയുന്നു. ലക്ഷ്മിപ്രിയയും റോബിനും ഷോയില്‍ വലിയ ഡ്രാമയാണ് കളിച്ചതെന്ന് ജാസ്മിന്‍ കുറ്റപ്പെടുത്തി. ബിഗ് ബോസിന്റെ ഒരു സീസണും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി.

1

ആരെയും എന്ത് വേണമെങ്കിലും നമുക്ക് വിളിച്ച് പറയാം. ആരും ചോദിക്കില്ല. ഫിസിക്കലി അറ്റാക്ക് ചെയ്യാം. പേഴ്‌സണലി തളര്‍ത്താം. പക്ഷേ നമ്മള്‍ പുറത്ത് കാണുന്നത് പോലെയുള്ള ഫിസിക്കല്‍ അറ്റാക്ക് അല്ലെന്നും ജാസ്മിന്‍ പറയുന്നു. എന്റെ ദേഹത്ത് ഒന്ന് തള്ളുക എന്നതൊക്കെയാണ് ഫിസിക്കല്‍ അറ്റാക്ക്. ആരെങ്കിലും എന്തെങ്കിലും വായില്‍ തോന്നുന്ന തെണ്ടിത്തരം വിളിച്ച് പറഞ്ഞാല്‍ എനിക്ക് സഹിക്കില്ല. ഞാന്‍ ഇടപെട്ട 95 ശതമാനം കേസുകളും മറ്റാരുടെയെങ്കിലും കേസുകളാണ്. അങ്ങനൊരു ക്യാരക്ടറാണ് എന്റേത്. റോബിന്‍ രാധാകൃഷ്ണന്‍ ഒരു കോപ്പും ബിഗ് ബോസ് ഹൗസില്‍ ചെയ്തിട്ടില്ല. കൊടുക്കുന്ന ടാസ്‌ക് പോലും മര്യാദയ്ക്ക് ചെയ്യാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു.

2

റോബിന്‍ സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ ചെയ്തത്. അടിയുണ്ടാക്കുന്നതൊക്കെ ഫേമസാവാന്‍ വേണ്ടിയാണ്. ബിഗ് ബോസില്‍ വിന്നറാവാന്‍ എന്ത് വേണമെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാല്‍ പറ്റുന്നതേ ചെയ്യൂ എന്നായിരിക്കും എന്റെ മറുപടി. റോബിനോട് വ്യക്തിപരമായി ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. പുള്ളിയുടെ നിലപാടുകള്‍, ആളുകളെ പേഴ്‌സണലി അറ്റാക്ക് ചെയ്യുന്നത്, എന്നിവയൊന്നും എനിക്ക് താല്‍പര്യമില്ല. റോബിന്‍ അവിടെ ചെയ്യുന്ന ഓരോ കാര്യങ്ങളും പുറത്ത് ആളുകള്‍ എങ്ങനെ എടുക്കും എന്ന് കൃത്യമായി അയാള്‍ക്ക് അറിയാം. നല്ലൊരു പ്ലെയറാണ് റോബിന്‍. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞാന്‍ ചിരിക്കുന്നതും കരയുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം റിയലാണ്.

3

ബിഗ് ബോസില്‍ ഞാന്‍ പച്ചത്തെറി വിളിച്ചിട്ടുണ്ടെങ്കില്‍, അത് അത്തരത്തില്‍ ഉദ്ദേശിച്ച് തന്നെയാണ് വിളിച്ചത്. അത് ദേഷ്യം വന്നത് കൊണ്ടാണ് ചെയ്തത്. ഞാന്‍ റോബിനെ എയര്‍ ഫ്രഷ്‌നര്‍ അടിച്ചതിനെ ന്യായീകരിക്കുന്നില്ല. ഒരു മണിക്കൂറൊക്കെ അടിച്ചു എന്നത് കള്ളമാണ്. അത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അത്രയും നേരം അവന്‍ ബാത്ത്‌റൂമില്‍ ഇരുന്നത് തന്നെ ഡ്രാമയാണ്. കക്കൂസിലെ വെള്ളം കുടിച്ചാണെങ്കിലും അവന്‍ അവിടെ ജീവിക്കുമെന്നാണ് പറഞ്ഞത്. അപ്പോള്‍ എങ്ങനെയെങ്കിലും അവനെ പുറത്തുകൊണ്ടുവരിക എന്നതായിരുന്നു എന്റെ പ്ലാന്‍. തീര്‍ച്ചയായും ഹിറ്റൊക്കെ അടിച്ചിട്ടുണ്ട്. ബാത്ത് റൂമിന്റെ തറയിലാണ് അടിച്ചത്. അവന്റെ മുഖത്തല്ല അടിച്ചത്. ഇറങ്ങി വാടാ എന്ന് പറഞ്ഞിട്ട് വന്നില്ല. അപ്പോള്‍ നീ അവിടെ കിടന്ന് ചാവ് എന്നാണ് ഞാന്‍ പറഞ്ഞത്. അത് സ്വാഭാവികമായും വരുന്ന വാക്കാണെന്നും ജാസ്മിന്‍ പറഞ്ഞു.

4

ഞാന്‍ സൈക്കോ ആണെന്നൊക്കെയാണ് ആളുകള്‍ പറഞ്ഞത്. റോബിന്‍ രാധാകൃഷ്ണന്‍ മരിക്കണം എന്നൊക്കെ ആരെങ്കിലും കരുതുമോ? പുള്ളിക്കാരന്‍ കാശൊക്കെ വീട്ടിലെ പയ്യനാണ്. കേസൊന്നും നടത്താന്‍ എനിക്ക് വയ്യ. റോബിന്‍ ചെയ്തത് വലിയ അസോള്‍ട്ട് ഒന്നുമല്ല. പക്ഷേ അത് ബിഗ് ബോസ് ഹൗസില്‍ എഴുതി വെച്ച നിയമമാണ്. എന്നിട്ടും ഹൗസില്‍ തുടരാന്‍ അനുവദിക്കണം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. റോബിനെ തിരിച്ചുകൊണ്ടുവരണം എന്ന കാര്യത്തില്‍ ഒരു കണ്‍സിഡറേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് എനിക്ക് യോജിക്കാന്‍ പറ്റാത്ത കാര്യമാണ്. അതിനോടുള്ള പ്രതിഷേധമാണ് താന്‍ സ്വയം എവിക്ടായി പോന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കി.

5

ബിഗ് ബോസില്‍ അഞ്ച് വട്ടമെങ്കിലും സിഗരറ്റ് വലിച്ചിട്ടുണ്ട്. അതൊരു രഹസ്യമാണ്. അവിടെ എയര്‍ ഫ്രഷ്‌നറും അടിച്ചിരുന്നു. അതാണ് പിന്നീട് ലക്ഷ്മിപ്രിയ പോലുള്ളവര്‍ പറഞ്ഞ് ബഹളമുണ്ടാക്കിയത്. ഈ ലക്ഷ്മിപ്രിയയെ ഞാന്‍ കുലസ്ത്രീയെന്ന് പറയാന്‍ പോകുന്നില്ല. ഒരു വീട്ടമ്മ ചമഞ്ഞുള്ള ഒരു ടിപ്പിക്കല്‍ ക്യാരക്ടറാണ് ലക്ഷ്മിപ്രിയ. കുറ്റം പറയേണ്ടിടത്ത് കുറ്റം പറഞ്ഞും, എങ്ങോട്ട് ചായണമെന്ന് മനസ്സിലാക്കി അങ്ങോട്ട് നില്‍ക്കുകയുമൊക്കെ ചെയ്യുന്നതാണ് അവരുടെ ക്യാരക്ടര്‍. റോബിനെയും ബ്ലെസ്ലിയെയും ഒരു ടാസ്‌കില്‍ നിന്ന് പുറത്താക്കിയതാണ് ഞാന്‍. കോയിന്‍ കളക്ട് ചെയ്യുന്നതില്‍ ഞാനായിരുന്നു മുമ്പില്‍. സൂരജില്‍ നിന്ന് പോയിന്റ് അത്തരത്തില്‍ എടുത്തതാണ്. അത് അവനോട് പറഞ്ഞിട്ട് തന്നെയാണ് എടുത്തത്. കട്ടെടുത്തു എന്ന് പറയാനാവില്ല.

6

റോബിന്‍ ബിഗ് ബോസ് ഹൗസില്‍ കളിച്ചത് ആര്‍ത്തിയോടെയാണ്. പുള്ളി എല്ലാം നേടാനാണ് ശ്രമിച്ചത്. എനിക്ക് ആരുടെയും ഒരു കാര്യവും തട്ടിപ്പറിക്കാന്‍ പോകില്ല. ഞാന്‍ ബിഗ് ബോസായിരുന്നെങ്കില്‍ എന്ന് ആ ഹൗസിലെ തെണ്ടിത്തരങ്ങള്‍ കാണുമ്പോള്‍ തോന്നിയിരുന്നു. അങ്ങനെയെങ്കില്‍ പലപ്പോഴും നോമിനേഷനില്‍ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ പലരെയും പുറത്താക്കുമായിരുന്നു. ഞാന്‍ ഇമേജ് കോണ്‍ഷ്യസല്ല എന്ന് പറഞ്ഞ് റോബിന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. അത് പുറത്ത് വന്നപ്പോള്‍ തന്നെ കാണാനുണ്ട്. എന്റെ റിയാക്ഷന്‍ വളരെ റിയലായി വരുന്നതാണ്. നീ അവിടെ കിടന്ന് ചാവെടാ, പുറത്തിറങ്ങി പൊട്ടിക്കുമെന്നൊക്കെ പറയുന്നത് അപ്പോഴുള്ള ചൂടില്‍ പറയുന്നതാണ്. ഇപ്പോള്‍ പുറത്ത് അത്തരത്തില്‍ നടന്നാലും എന്റെ പ്രതികരണം അതേ പോലെയായിരിക്കും.

7

എന്റെ അച്ഛന്‍ ഇട്ടിട്ട് പോയതെന്ന് റോബിന്‍ പറഞ്ഞിരുന്നു. അത് ബിഗ് ബോസിന് പുറത്ത് വെച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഒന്ന് പൊട്ടിച്ചേനെ. റോബിന്‍ കൈ മാങ്ങ പറിക്കാന്‍ പോകില്ലെന്ന് എനിക്കറിയാം. അവന്‍ എന്നെ വന്ന് പുഷ് ചെയ്യും. നല്ല സൈസുള്ള ആളല്ലേ. അങ്ങോട്ടും കിട്ടും ഇങ്ങോട്ടും കിട്ടും. അല്ലാതെ ഞാന്‍ ജാക്കിച്ചാന്റെ മകളൊന്നുമല്ല. റോബിന്‍ പുറത്തിറങ്ങിയിട്ട് കാണാന്‍ എനിക്ക് ആഗ്രഹമില്ല. എന്ന് കരുതി ഞാനിപ്പോ ഒരു കല്യാണത്തിന് പോയി റോബിനെ കണ്ടാല്‍ വഴിമാറി നടക്കില്ല. എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അങ്ങനെയുള്ള ഡയലോഗ് മാത്രമേ ഞാന്‍ അടിക്കൂ. അല്ലാതെ കണ്ട ഉടനെ തല്ലുണ്ടാക്കാന്‍ നടക്കുകയല്ലെന്നും ജാസ്മിന്‍ പറഞ്ഞു.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

English summary
bigg boss malayalam season 4:jasmine first interview on eviction, her remark against robin viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X