Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൂര്യ ഓവർ ആക്ടിങ്, ഫേക്ക്': ഡിമ്പലിനെ ആരും തിരുത്താൻ ചെല്ലരുത് കുട്ടിക്കത് ഇഷ്ട്ടല്ല: കുറിപ്പ്

ബിഗ് ബോസിലെ ഓരോ എപ്പിസോഡിനെ കുറിച്ചും തന്‍റേതായ റിവ്യു സാമുഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്ന വ്യക്തിയാണ് നടിയും അവതാരകയുമായ ആശ്വതി. വളരെ മികച്ച പ്രതികരണം ഇതിന് ബിഗ് ബോസ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുമുണ്ട്. ആളുകള്‍ അശ്വതിയുടെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള റിവ്യുവമായി എത്തിയിരിക്കുകയാണ് അശ്വതി. ഡിംബലിന്‍റെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കവും അവാര്‍ഡ് വിതരണവുമണ് കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസത്തെക്കുറിച്ചുള്ള അശ്വതിയുടെ റിവ്യു ഇങ്ങനെ..

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

വസ്ത്രധാരണം

വസ്ത്രധാരണം

മലയാള പ്രേക്ഷകർ കാണുന്ന ഷോയിൽ "മാന്യം മര്യാദക്ക് വസ്ത്രധാരണം നടത്തുക" എന്ന സൂര്യയുടെ കഴിഞ്ഞ ദിവസത്തെ പ്രയോഗത്തെ ഡിമ്പലിന് കൊണ്ടു. അതിനെ കുറിച്ച് ഡിമ്പൽ കിടിലുവിനോട് സംസാരിച്ചാണ് തുടക്കം .. കിടിലു പറഞ്ഞു കൊടുത്തു അത് തെറ്റായ സ്റ്റേറ്റ്മെന്റ് ആയിപോയി എന്നു. ഡിമ്പാലിന് സ്വയംമേ താൻ മാന്യമായ വസ്ത്രധാരണം ആണ് നടതുന്നത് എന്നു തോന്നൽ ഉണ്ടെങ്കിൽ അതിൽ കൊള്ളാൻ എന്തിരിക്കുന്നു ല്ലെ?

സൂര്യ ഓവർ ആക്ടിങ്

സൂര്യ ഓവർ ആക്ടിങ്

വസ്ത്രം is an universal word note the പോയിന്റെ. പിന്നെ ഒട്ടും അമാന്തിചില്ല ഡിമ്പൽ തുടങ്ങി,സൂര്യ ഓവർ ആക്ടിങ്, ഫേക്ക് എന്നൊക്കെ ഡിമ്പാലിനെ ആരും തിരുത്താൻ ചെല്ലരുത് കുട്ടിക്കത് ഇഷ്ട്ടല്ല. ബിക്കോസ് I am Dimpal Bhal!!! ആ വഴക്ക് പിന്നെ സായി, ഋതു ഏറ്റെടുത്തു..ഡിമ്പൽ കോർനറിങ് ഏറ്റെടുക്കുവാണോ? അതെ, "എന്തേലും ഞാൻ പറഞ്ഞാൽ ബാക്കി 13 പേരും എന്റെ ചുറ്റിനും കൂടുന്നു" എന്ന ഡയലോഗിൽ അത് പ്രകടമാണ്.

അവാർഡ് നൈറ്റ്‌

അവാർഡ് നൈറ്റ്‌

വഴക്ക് അവിടെ എരിയുന്നുണ്ട്.. പക്ഷെ ഉടനെ ഡെയിലി ടാസ്ക് വന്നു ബിഗ്‌ബോസ് അവാർഡ് നൈറ്റ്‌, വോട്ടുകളിലൂടെ ഓരോ പുരസ്‌കാരങ്ങൾ നേടണം എന്നതാണ്. അതിൽ സിംഹം, വ്യാളി, സർപ്പമോ,തേളോ അങ്ങനെ എന്തോ ഒക്കെ നേടുന്നവർ അടുത്ത നോമിനേഷനിൽ നിന്നു രക്ഷപെടും.വോട്ടിങ് നടന്നു,എന്താകുമോ എന്തോ?

രാജാവ് മണിക്കുട്ടന്‍

രാജാവ് മണിക്കുട്ടന്‍

സ്പോൺസർ ടാസ്ക് വൈറസും അതിനെ തുരത്തി ഓടിക്കുക എന്നൊക്കെ പറഞ്ഞൊരു ടാസ്ക് . കൊഴപ്പമില്ലാരുന്നു എന്നേയുള്ളു ടാസ്ക്. രണ്ടു ടീമും തോറ്റു സ്പോൺസർ ജയിച്ചു. ഒരു ലോഡ് സോപ്പും ഹാൻഡ്‌വാഷും സമ്മാനമായി എല്ലാർക്കും കിട്ടി. അടുത്തത് അവാർഡ് നൈറ്റ്‌ സർപ്പം അവാർഡ് : ഡിമ്പൽ, വ്യാളി അവാർഡ് : കിടിലു, രാജാവ് അവാർഡ് :മണിക്കുട്ടൻ, നോബി മാർക്കോസ് (അയ്യയ്യോ എന്തിനു )

നോബിചേട്ടൻ

നോബിചേട്ടൻ

ആഹ് അനൗൺസ്‌മെന്റ് വന്നു ഒരാൾക്കേ അവാർഡ് നൽകാൻ പറ്റു എന്നു. അവസാനം പരസ്പരം ചർച്ച ചെയ്തു നോബിചേട്ടൻ മണിക്കുട്ടന് വിട്ടുകൊടുത്തു. ഈ മൂന്നു അവാർഡ് നേടിയവർ അടുത്ത നോമിനേഷനിൽ ഉണ്ടാകില്ല. ഒരുനടക്കു പോകുലാ ഇത് വൈകാതെ വീണ്ടും ഓണവില്ല് വിടരും.

ബിഗ്‌ബോസ് പ്ലസ്

ബിഗ്‌ബോസ് പ്ലസ്

കഴുതപ്പുലി അവാർഡ് : അനൂപ്, സിംഹം അവാർഡ് : റംസാൻ, കുറുക്കൻ അവാർഡ് :സായി വിഷ്ണു അവാർഡ് ടാസ്കിനു ഇടയിൽ പെർഫോമൻസ്കൾ ഉണ്ടായിരുന്നു. സന്ധ്യ റംസാൻ ഡാൻസ് "മനസ്സിൽ മിഥുന മഴ",നോബിചേട്ടന്റെ സ്കിറ്റ്, എല്ലാരും ചേർന്നുള്ള ഡാൻസ് എല്ലാം അടിപൊളി. ബിഗ്‌ബോസ് പ്ലസ് കാണാൻ സാധിച്ചില്ല പുറത്ത് പോകേണ്ടി വന്നതിനാൽ. നാളെ ക്യാപ്റ്റൻസി ടാസ്കിനുള്ള തയാറെടുപ്പിൽ ഹൌസ്.

ലഭിച്ച വോട്ടുകള്‍

ലഭിച്ച വോട്ടുകള്‍

അതേസമയം, ഏഴ് വോട്ടുകളോടെയായിരുന്നു ഏറ്റവും അപകടകാരിയായ ആള്‍ എന്ന സര്‍പ്പം അവാര്‍ഡ് ഡിബലിന് ലഭിച്ചത്. ബിഗ് ബോസിന്‌റെ നിര്‍ദ്ദേശാനുസരണം മല്‍സരാര്‍ത്ഥികള്‍ തന്നെയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. അവാര്‍ഡ് ലഭിച്ചവര്‍ക്ക് അടുത്ത ആഴ്ച നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് അറിയിച്ചിരുന്നു. കിടിലം ഫിറോസ് ആയിരുന്നു അവാര്‍ഡ് നൈറ്റിലെ അവതാരകന്‍.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

നാല് വോട്ടുകളോടെയായിരുന്നു വാക്കുകളില്‍ അഗ്നിയുളളവന്‍ എന്ന വ്യാളി അവാര്‍ഡ് ഫിറോസിന് ലഭിച്ചത്. രാജാവിനുള്ള അവാര്‍ഡില്‍ ആറ് വോട്ടുകള്‍ മണിക്കുട്ടനും നോബിക്കും ലഭിച്ചു. രണ്ടാം തവണയും ഇരുവര്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ മണിക്കുട്ടന് രാജാവിനുളള അവാര്‍ഡ് നല്‍കാന്‍ തനിക്ക് സമ്മതമാണെന്ന് നോബി ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു.അഞ്ച് വോട്ടുകളോടെ റംസാന്‍ സിംഹം അവാര്‍ഡും നേടി.

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+