പൂജ ഭട്ട് മുതല്‍ അഭിഷേക് മല്‍ഹാന്‍ വരെ; ബിഗ് ബോസ് ഒടിടി താരങ്ങളുടെ ആസ്തി എത്രയെന്നറിയുമോ?
ബിഗ് ബോസ് ഒടിടി വെറും രണ്ട് സീസണ്‍ വന്‍ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഓരോ ദിവസവും ബിഗ് ബോസ് വീട്ടില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ പലര്‍ക്കുമുണ്ട്. അടുത്തിടെ മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ബിഗ് ബോസ് ഹൗസിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഈ എപ്പിസോഡ് വൈറലായിരുന്നു.
ഇത്തവണ ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട്, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരായ മനീഷ റാണി, എല്‍വിഷ് യാദവ് പോലുള്ള പ്രമുഖരും എന്നിവരും മത്സരാര്‍ത്ഥികളായിട്ടുണ്ട്. എന്നാല്‍ ഇവരുടെ ആസ്തി എത്രയാണ് അറിയുമോ? ആരാധകര്‍ പ്രതീക്ഷിക്കുന്നതിലും മുകളിലുള്ള തുകയാണിത്.

അഭിഷേക് മോഹന്‍ അഥവാ ഫുക്രാ ഇന്‍സാന്‍
അഭിഷേക് മല്‍ഹാന്‍ അറിയപ്പെടുന്നൊരു യുട്യൂബറാണ്. ഫുക്രാ ഇന്‍സാന്‍ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. ബിഗ് ബോസ് ഷോയില്‍ വലിയ ജനപ്രീതി അഭിഷേക് നേടി കഴിഞ്ഞു. ഇപ്പോള്‍ നിലവില്‍ മൂന്ന് യുട്യൂബ് ചാനലുകള്‍ അഭിഷേകിനുണ്ട്. അതാണ് അദ്ദേഹത്തിന്റെ വരുമാന മാര്‍ഗം.
യുട്യൂബില്‍ 7 മില്യണ്‍ ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന്. ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യണ്‍ ഫോളോവേഴ്‌സും അഭിഷേകിനുണ്ട്. മാസം 10 മുതല്‍ 12 ലക്ഷം വരെ മല്‍ഹാന്‍ സമ്പാദിക്കുന്നുണ്ട്. മൊത്തം ആസ്തി 2 കോടിയാണ്. അഭിഷേക് ഒരു സംഗീതജ്ഞന്‍ കൂടിയാണ്.
അവിനാശ് സച്ച്‌ദേവ് കോടീശ്വരന്‍
ടിവി താരം അവിനാശ് ബിഗ് ബോസില്‍ വരും മുമ്പേ പ്രശസ്തനായിരുന്നു. പ്യാര്‍ കോ ക്യാ നാം ധൂന്‍, പോലുള്ള ടിവി ഷോകളുടെ ഭാഗമായിരുന്നു അദ്ദേഹം. ബിഗ് ബോസ് ഒടിടിയില്‍ ഫലക് നാസുമായുള്ള അവിനാശിന്റെ കെമിസ്ട്രി വൈറലായിരുന്നു. 20 കോടിയാണ് അവിനാശിന്റെ ആസ്തി.

അറിയപ്പെടുന്ന ജ്യോതിഷി
ബെബിക ധുര്‍വെ ഡെന്റിസ്റ്റ്, ജ്യോതിഷി, എന്നീ നിലയില്‍ തിളങ്ങിയ വ്യക്തിയാണ്. ഒരു കോടി രൂപയാണ് താരത്തിന്റെ ആസ്തി. ടിവി ഷോയായ ഭാഗ്യലക്ഷ്മിയില്‍ ധുര്‍വെയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസില്‍ പ്രവചനങ്ങള്‍ കൊണ്ട് ബെബിക ധുര്‍വെ ഞെട്ടിച്ചിരുന്നു.
എല്‍വിഷ് യാദവ് സോഷ്യല്‍ മീഡിയ താരം
യുട്യൂബിലെ പോപ്പുലര്‍ താരമായ എല്‍വിഷ് യാദവും ബിഗ് ബോസ് ഒടിടിയില്‍ മത്സരിക്കുന്നുണ്ട്. രണ്ട് ചാനലുകള്‍ അദ്ദേഹത്തിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 5 മില്യണിലധികം ഫോളോവേഴ്‌സും, യുട്യൂബില്‍ 4.7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും താരത്തിനുണ്ട്. സ്വന്തമായി വസ്ത്രവ്യാപാര കമ്പനിയും എല്‍വിഷിനുണ്ട്.
രണ്ട് കോടിയാണ് താരത്തിന്റെ ആസ്തി മൂല്യം. ലക്ഷ്വറി കാറുകളായ പോര്‍ഷോ 718 ബോക്‌സ്റ്റര്‍, ഹ്യൂണ്ടായ വെര്‍ന സെഡാന്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി എന്നിവയും താരത്തിന്റെ വാഹന ശേഖരത്തിലുണ്ട്.
പൂജ ഭട്ട് നമ്പര്‍ വണ്‍
ബിഗ് ബോസ് ഒടിടി സീസണ്‍ 2ലെ ഏറ്റവും വലിയ പണക്കാരി പൂജ ഭട്ടാണ്. നടിയും, നിര്‍മാതാവുമാണ് അവര്‍. പൂജയ്ക്ക് 47 കോടിയാണ് ആസ്തിയുള്ളത്. ഓഡി ക്യൂ7, ടൊയോട്ട ഫോര്‍ണ്യൂച്ചര്‍ എന്നീ വാഹനങ്ങള്‍ അവര്‍ക്കുണ്ട്. മനീഷ് റാണിക്ക് ഒരു കോടി, ജാഡ് ഹാഡിഡിന് 10 കോടി, ജിയാ ശങ്കര്‍ 3 കോടി, എന്നിങ്ങനെയാണ് മറ്റ് മത്സരാര്‍ത്ഥികളുടെ ആസ്തി.












Click it and Unblock the Notifications