Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാര്‍മിള ഭീഷണിപ്പെടുത്തി!! അന്നു ലൊക്കേഷനില്‍ നടന്നത്...സത്യം ഇതാണെന്ന് കിഷോര്‍ സത്യ!!

അടിവാരം സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമായിരുന്നു സംഭവം

കൊച്ചി: പ്രമുഖ നടി ചാര്‍മിളയുടെ ആരോപണത്തിനെതിരേ ശക്തമായ മറുപടിയുമായി കിഷോര്‍ സത്യ രംഗത്ത്. കിഷോര്‍ സത്യയാണ് തന്റെ ആദ്യ ഭര്‍ത്താവെന്നും അയാള്‍ തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നുവെന്നുമാണ് കൈരളി ചാനലിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ ചാര്‍മിള തുറന്നടിച്ചത്. എന്നാല്‍ ഇവ ശരിയല്ലെന്നു തെളിയിക്കുന്നതാണ് കിഷോര്‍ സത്യയുടെ മറുപടി.

 കിഷോര്‍ സത്യ പറയുന്നത്

ചാര്‍മിള തനിക്ക് ഒരിക്കല്‍പ്പോലും ഭാര്യയായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ തന്നെ ഒപ്പ് ഇടീച്ചതെന്നും കിഷോര്‍ സത്യ വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതെങ്ങനെ വിവാഹമാവും ?

വിവാഹം രണ്ടു വ്യക്തികള്‍ പരസ്പരവും രണ്ടു വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അങ്ങനെ നോക്കുമ്പോള്‍ ചാര്‍മിള എനിക്കു ഭാര്യയായിരുന്നില്ല. ഞങ്ങളുടേത് വിവാഹമായി കണക്കാക്കാന്‍ കഴിയില്ല. മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എന്നെ ചാര്‍മിള രജിസ്റ്ററില്‍ ഒപ്പുവപ്പിച്ചതെന്നും കിഷോര്‍ പറഞ്ഞു.

പരിയപ്പെട്ടത്

വിജയരാഘവന്‍ നായകനായ അടിവാരം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ചാര്‍മിളയെ പരിചയപ്പെട്ടതെന്ന് കിഷോര്‍ പറഞ്ഞു. അന്നു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.

കടുത്ത മനോവിഷമത്തില്‍

നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം ആത്മഹത്യക്കു ശ്രമിച്ച ചാര്‍മിളയോട് അന്നു സെറ്റിലുള്ള എല്ലാവരും നല്ല രീതിയിലാണ് പെരുമാറിയത്. പക്ഷെ ചാര്‍മിള തന്നോട് അതിരുകവിഞ്ഞ അടുപ്പമാണ് സെറ്റില്‍ കാണിച്ചതെന്നും കിഷോര്‍ വെളിപ്പെടുത്തി.

ചാര്‍മിളയുടെ നിര്‍ബന്ധം

സിനിമയുടെ പായ്ക്കപ്പ് ആയപ്പോഴാണ് തന്നെ വിവാഹം കഴിക്കണമെന്ന് ചാര്‍മിള എന്നെ നിര്‍ബന്ധിക്കുന്നത്. തന്നോട് നോ പറയരുതെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. മാനസിക നില തകര്‍ന്ന നിലയിലായിരുന്ന ചാര്‍മിളയെ അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്നും കിഷോര്‍ പറഞ്ഞു.

ഒരിക്കലും കാണാന്‍ ആഗ്രഹിക്കുന്നില്ല

ജീവിതത്തില്‍ ഒരിക്കലും കാണാന്‍ ഇഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്ത മുഖം കിഷോര്‍ സത്യയുടേതാണെന്ന് അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞിരുന്നു. വേര്‍പിരിയാനുള്ള തീരുമാനമെടുത്തത് ഇരുവരും ചേര്‍ന്നായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

രഹസ്യമാക്കി

താനുമായുള്ള വിവാഹം രഹസ്യമാക്കി വയ്ക്കണമെന്നാണ് അന്നു കിഷോര്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായത് എല്ലാവരും അറിയണമെന്ന് ആഗ്രഹിച്ചു. കിഷോര്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയതെന്നും ചാര്‍മിള പറയുന്നു.

വേണ്ടപ്പെട്ടവര്‍ മാത്രം

കിഷോറും താനും തമ്മിലുള്ള വിവാഹം വളരെ രഹസ്യമായിരുന്നുവെന്ന് ചാര്‍മിള വ്യക്തമാക്കി. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. റിസപ്ക്ഷന്‍ പോലും നടത്തിയില്ല. വിവാഹം കഴിഞ്ഞ ശേഷം ഞാന്‍ ചെന്നൈയിലും കിഷോര്‍ ദുബായിലുമാണ് കഴിഞ്ഞത്. തങ്ങള്‍ക്കിടയില്‍ ദാമ്പത്യബന്ധം ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ബാബു ആന്റണിയുമായുള്ള പ്രണയം

തന്റെ ജീവിതത്തിലെ ആദ്യ പ്രണയം ബാബു ആന്റണിയായിരുന്നുവെന്ന് ചാര്‍മിള പറഞ്ഞു. നാലു വര്‍ഷത്തോളം ഒരുമിച്ചാണ് ഞങ്ങള്‍ താമസിച്ചത്. എന്നെ വിവാഹം കഴിക്കണമെന്ന് ബാബു ആഗ്രഹിച്ചിരുന്നെങ്കിലും അതു നടന്നില്ലെന്നും നടി വ്യക്തമാക്കി.

മോശം അനുഭവമുണ്ടായി

സിനിമയിലേക്കു തിരിച്ചുവന്ന ശേഷം തനിക്കു മോശമായ അനുഭവം നേരിട്ടതായും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. വിക്രമാദിത്യനു ശേഷമായിരുന്നു ഈ ഓഫര്‍. കോഴിക്കോട്ട് ഹോട്ടലില്‍ താമസിക്കവെ പുതിയ സിനിമയുടെ മൂന്നു നിര്‍മാതാക്കള്‍ റൂമിലേക്ക് വന്നു തങ്ങളിലൊരാളെ തിരഞ്ഞെടുക്കണമെന്ന് പറയുകയായിരുന്നു. അത് നിരസിച്ചപ്പോള്‍ അവര്‍ തന്നെ സിനിമയില്‍ നിന്നു പുറത്താക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+