വികെഎന്‍: പിഴവുപറ്റിയെന്ന് മന്ത്രി
തിരുവനന്തപുരം: വികെഎന്നിനെ ആദരിയ്ക്കുന്നതില്‍ പിഴവുപറ്റിയെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍.
വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ ഖേദപ്രകടനം. മരണാനന്തരം വികെഎന്നിന് സംസ്ഥാനബഹുമതി നല്കിയില്ലെന്നതിനെച്ചൊല്ലി ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് മറുപടി പറയുമ്പോഴാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.
എന്നാല്‍ ഈ പ്രശ്നം ഇപ്പോള്‍ വലുതായി ഉയര്‍ത്തുന്ന സാഹിത്യകാരന്മാര്‍ അദ്ദേഹം അസുഖമായിക്കിടക്കുമ്പോഴും മരിച്ചതിന് ശേഷവും എത്രതവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമെന്നും കാര്‍ത്തികേയന്‍ പരിഹസിച്ചു.
അന്തരിച്ച സാഹിത്യകാരന്മാരുടെ സംസ്കാരം സംസ്ഥാനബഹുമതികളോടെ നടത്തുന്നതിന്ചില മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ വികെഎന്നിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന് അദ്ദേഹത്തോടെ ഒരു വിധ അനാദരവുമില്ല. കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ സാഹിത്യകാരനാണ് വികെഎന്‍.- കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications