മലയാളത്തിലെ പ്രമുഖനടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?
ബെംഗളൂരു: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കാണാനായി കേരളത്തില്‍ നിന്നും പ്രമുഖ നടന്‍ എത്തിയതായി റിപ്പോര്‍ട്ട്. എന്ത് കാര്യത്തിനാണ് മലയാള നടന്‍, നടിയുടെ പ്രതിശ്രുത വരനെ കാണാന്‍ എത്തിയത് എന്നത് വ്യക്തമല്ല. എന്നാല്‍ ഇരുവരും തമ്മില്‍ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. കന്നഡ നടനും നിര്‍മാതാവുമാണ് നടിയുടെ പ്രതിശ്രുത വരന്‍.
Read Also: കൂടെയുള്ളത് പള്‍സര്‍ സുനിയല്ല... നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വേട്ടയാടുന്നത് ആര്?
Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ചു, എല്ലാം ക്യാമറയില്‍ പകര്‍ത്തി.. വീഡിയോ കൊടുത്താല്‍ കേസില്ല?
Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!
ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. 2014ല്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. വൈകാതെ ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുമെന്ന് ഇരുവരുടെയും വീട്ടുകാര്‍ തന്നെയാണ് അറിയിച്ചത്. അതിനിടയിലാണ് കൊച്ചിയിലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.

പ്രമുഖ നടന്‍ ബാംഗ്ലൂരിലെത്തി
ബാംഗ്ലൂരില്‍ എത്തിയാണ് മലയാളത്തിലെ പ്രമുഖ നടന്‍, നടിയുടെ പ്രതിശ്രുത വരനായ നവീനെ സന്ദര്‍ശിച്ചത്. കൊച്ചിയിലെ സംഭവവുമായി ബന്ധപ്പെട്ടിട്ടാണോ ഈ സന്ദര്‍ശനം എന്ന കാര്യം വ്യക്തമല്ല. നേരത്തെ നടിക്കെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ ഒരു പ്രമുഖ നടനും നടിയെ ആക്രമിച്ച സംഘത്തിലെ ഒരാളും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാട്
റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണോ പ്രമുഖ നടനും പ്രതിശ്രുതവരനും കൂടിക്കാഴ്ച നടത്തിയത് എന്ന സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നടന്‍, നടിയെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്ന തരത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല എന്ന നിലപാടിലാണ് പോലീസ്.

കര്‍ണാടക പോലീസിന് വിവരമില്ല
കൊച്ചിയില്‍ നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങലെ കേരള പോലീസ് ബന്ധപ്പെട്ടിട്ടില്ല എന്നാണ് കര്‍ണാടക പോലീസ് നല്‍കുന്ന വിവരം. എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അന്വേഷണവുമായി സഹകരിക്കും. നടിയെ ആക്രമിച്ച കേസില്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട നിരവധി ആളുകളെ കേരള പോലീസ് മാറി മാറി ചോദ്യം ചെയ്തുവരികയാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

നടിക്ക് എല്ലാ പിന്തുണയും
പുതിയ ചിത്രത്തിന്റെ ഡബ്ബിങിന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോഴാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. എന്നാല്‍ ഈ കാര്യം പോലീസില്‍ അറിയിക്കാനും പരാതി നല്‍കാനും നടിക്ക് പിന്തുണ നല്‍കിയത് പ്രതിശ്രുത വരനായിരുന്നു. പ്രതിശ്രുത വരനും വീട്ടുകാരും വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ നടിയെ കാണാന്‍ എത്തിയിരുന്നത്രെ.

കണ്ടുമുട്ടിയത് ലാലിന്റെ വീട്ടില്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ഭീകരാന്തരീക്ഷത്തിന് ശേഷം നടി സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ നടി തന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു എന്നായിരുന്നു ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരം അറിയിച്ചതും ലാല്‍ തന്നെയാണ്.

ധൈര്യം നല്‍കി, കൂടെ നിന്നു
നടിയുടെ പ്രതിശ്രുതവരനും വീട്ടുകാരും ലാലിന്റെ വീട്ടില്‍ എത്തിയ ശേഷമാണത്രെ ഇവര്‍ പരാതി നല്‍കാനുള്ള തീരുമാനം എടുത്തത്. നടിയുടെ പ്രതിശ്രുത വരന്‍ നല്‍കിയ പിന്തുണയായിരുന്നു നടിയ്ക്ക് പരാതി നല്‍കാനുള്ള ധൈര്യം സമ്മാനിച്ചതെന്ന് പുറത്ത് പറഞ്ഞത് എല്ലാം അറിയാവുന്ന ലാല്‍ തന്നെയാണ്. അല്ലെങ്കില്‍ ഒരു പക്ഷേ ആരും അറിയാതെ പോകുമായിരുന്നു ഈ സംഭവം.

നടി അഭിനയത്തിലേക്ക്
കൊച്ചിയില്‍ വെച്ച് ആക്രമണത്തിന് ഇരയായ നടി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുന്നതായി വാര്‍ത്തകളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ദിവസം തന്നെ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും ഈ സമയത്ത് തളര്‍ന്നിരിക്കാതെ, പലര്‍ക്കും പ്രചോദനമാകുന്ന തരത്തില്‍ അഭിനയം തുടരാനാണ് നടി തീരുമാനം എടുത്തത്.


Click it and Unblock the Notifications