• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വമ്പത്തരം പറയുന്ന സിപിഎമ്മിനോട് സിപിഐക്ക് ചോദിക്കാനുള്ളത്.. കേട്ട് ഓടി രക്ഷപ്പെടരുത് സിപിഎമ്മുകാരാ!

  • By Kishor

എല്‍ ഡി എഫില്‍ സി പി ഐയുടെ വല്യേട്ടനാണ് സി പി എം എന്നാണ് വെപ്പ്. ആളെണ്ണം കുറവാണ് എന്നും വംശനാശം വരുന്ന പാര്‍ട്ടിയാണ് എന്നും പറഞ്ഞ് സി പി എം അനുഭാവികള്‍ സി പി ഐയെ ഇനി കളിയാക്കാന്‍ ഒന്നും ബാക്കിയില്ല. ഇതൊന്നും പോരാതെയാണ് ലോ അക്കാദമിയില്‍ നിരാഹാരം കിടന്ന ബി ജെ പി നേതാവിനെ കാണാന്‍ സി പി ഐ നേതാക്കള്‍ പോയത്.

Read Also: പിണറായിയും ബൃന്ദ കാരാട്ടും ഇട്ടാല്‍ ബര്‍മുഡ, സിപിഐ ഇട്ടാല്‍ വളളിക്കളസം.. സിപിഎം ഭക്തരെക്കൊണ്ട് രക്ഷയില്ലാ!

വലതുപക്ഷ വ്യതിയാനം എന്ന് പറഞ്ഞായിരുന്നു ഇത് വരെ ആക്രമണം. ഇപ്പോഴിതാ ഫാസിസ്റ്റുകളുമായുള്ള കൂട്ടുകെട്ടുമായി. എന്നാല്‍ ഇതൊക്കെ പറയാന്‍ സി പി എമ്മിനെന്താണ് യോഗ്യത എന്ന് ചില സി പി ഐക്കാരെങ്കിലും ചോദിക്കുന്നുണ്ട് കേട്ടോ. അവര്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമായി ആശ്വാസം കൊള്ളുന്നത് ഇങ്ങനെ ചില ഫോര്‍വേഡുകള്‍ പരത്തിയാണ്.. ഇതാ ഒരു സാംപിള്‍ നോക്കൂ...

ആദ്യം ഉണ്ടായ പാര്‍ട്ടി

ആദ്യം ഉണ്ടായ പാര്‍ട്ടി

Cpi:ആദ്യം ഉണ്ടായ പാർട്ടിയേതാ?

Cpim: അത് CPI

Cpi:CPI എന്നാ ഉണ്ടായത്

Cpim:1925ൽ

Cpi: CPM ഒ?

Cpim:അത് 1964ൽ

Cpi:കേരളത്തിൽ CPl ഉണ്ടായത് എന്നാ ?.

Cpim:1939 ൽ

കൃഷ്ണപ്പിള്ള ആരാ

കൃഷ്ണപ്പിള്ള ആരാ

Cpi:ആരായിരുന്നു ആദ്യ സെക്രട്ടറി?

Cpim:സ: P കൃഷ്ണപിള്ള.

Cpi: സ: P എന്നാ മരിച്ചത്?

Cpim:അത് 1948ൽ.

Cpi:മരിക്കുമ്പോൾ അദ്ദേഹം ആരായിരുന്നു.?

Cpim:CPI യുടെ സംസ്ഥാന സെക്രട്ടറി.

Cpi:അപ്പോൾ ശരിക്കും P കൃഷ്ണപിള്ള ഏത് പാർട്ടിക്കാരനാ?

Cpim:CPl ക്കാരൻ

അധികാരത്തില്‍ വന്നതാരാ

അധികാരത്തില്‍ വന്നതാരാ

Cpi:അപ്പോ 1957 ൽ അധികാരത്തിൽ വന്നതാരാ?

Cpim:അത് CPI

Cpi: മത്സരിച്ച ചിഹ്നമേതാ?

Cpim: അരിവാൾ നെൽക്കതിർ.

Cpi:പുന്നപ്ര വയലാർ സമരം നടത്തിയതാരാ?

Cpim:അതും CPl

Cpi:കയ്യൂരോ?

Cpim: CPI

Cpi:കരിവള്ളൂരും അന്തിക്കാടും ഒഞ്ചിയവും?

Cpim:അതും CPl

Cpi:മാരാരിക്കുളം ,മേനാശ്ശേരി,മുനയൻ കുന്ന് സമരങ്ങളോ?

Cpim: അത് CPIയുടെ

Cpi:കാവുമ്പായും ശൂരാനാടും?

Cpim:CPIയുടെ

Cpi:കുടിയിറക്ക് നിരോധിച്ചതാരാ?

Cpim: CPl

ഭൂപരിഷ്‌കരണം നടപ്പാക്കിയതാരാ

ഭൂപരിഷ്‌കരണം നടപ്പാക്കിയതാരാ

Cpi:ഭൂപരിഷ്കരണവും ജന്മിത്വ നിരോധനവും നടപ്പാക്കിയതാരാ?

Cpim:അത് CPl തന്നെ.

Cpi:ഏത് വർഷം ?

Cpim:1970 ൽ

Cpi:ലക്ഷം വീട് പദ്ധതിയോ?

Cpim:CPIയുടെ.

Cpi:ആരാ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്?

Cpim:MN ഗോവിന്ദൻ നായർ

Cpi:ആരായിരുന്നു അപ്പോൾ മുഖ്യമന്ത്രി?

Cpim:C. അച്യുത മേനോൻ

Cpi:കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരായിരുന്നു

Cpim:C. അച്യുതമേനോൻ.

വലതന്മാരെന്ന് വിളിക്കുന്നത് എന്തിനാ

വലതന്മാരെന്ന് വിളിക്കുന്നത് എന്തിനാ

Cpi: CPlയെ വലതന്മാരെന്ന് CPl(M)വിളിക്കാൻ കാരണം?

Cpim:അത് നിങ്ങള് കോൺഗ്രസ്സുമായി സഖ്യം ഉണ്ടാക്കിയില്ലേ.

Cpi:അപ്പോൾ UPA ഗവൺമെന്റിനെ പിന്തുണച്ചതാരാ?

cpim:CPI(M)

Cpi:ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കിയതോ?

Cpim:CPI(M).

Cpi:1978ൽ RSS നോട് സഖ്യമുണ്ടാക്കിയതാരാ?

cpim:CPI(M)

Cpi:1964ൽ ബംഗാളിൽ CPI(M) ജയിച്ചതെങ്ങനെയാ?

Cpim:അത് ബംഗാൾകോൺഗ്രസ്സിന്റെ മുന്നണിയിൽ ആയിരുന്നു.

Cpi:അപ്പോൾ നിങ്ങളല്ലേ ശരിക്കും വലത്?

Cpim:അല്ല ഞങ്ങളാ ഇടത് .

Cpi:അപ്പോൾ ഈ ഭൂപരിഷ്കരണവും ജന്മിത്വ നിരോധനവുമൊക്കെ നടത്തിയത് വലതല്ലേ?

Cpim:അല്ല അത് ഇടതു പക്ഷമാ..

എത്ര സംസ്ഥാനത്തുണ്ട്

എത്ര സംസ്ഥാനത്തുണ്ട്

Cpi:CPI(M) എത്ര സംസ്ഥാനത്തുണ്ട്.?

Cpim: 13

Cpi:CPlയോ?

Cpim:29 സംസ്ഥാനത്തും ഉണ്ട്.

Cpi:അപ്പോൾ വല്യപാർട്ടിയേതാ?

Cpim:അത് CPI(M) തന്നെയാ.

Cpi:അതെങ്ങനെ?

Cpim:മെമ്പർഷിപ്പിൽ ഞങ്ങൾ നിങ്ങളേക്കാൾ കൂടുതലാ.

Cpi:ഏറ്റവും കൂടുതലെവിടാ നിങ്ങൾക്ക് മെമ്പർഷിപ്പ്?

Cpim:ബംഗാളിൽ :D

Cpi:അപ്പോൾ ഏറ്റവും വലിയ ഇടത് ട്രേഡ് യൂണിയനേതാ?.

Cpim:AlTUC

Cpi:ഏറ്റവും വലിയ ഇടത് വിദ്യാർത്ഥി സംഘടനയോ?

Cpim:AlSF

Cpi:ഏറ്റവും വലിയ ഇടത് യുവജന സംഘടനയോ?

Cpim:AIYF

Cpi:അപ്പോൾ ഏതാ വലുത്?

Cpim: CPI(M) തന്നെയാന്നെ.

അധികാരത്തിൽ വന്നതെങ്ങനെയാ?

അധികാരത്തിൽ വന്നതെങ്ങനെയാ?

Cpi:CPI(M) കേരളത്തിൽ അധികാരത്തിൽ വന്നതെങ്ങനെയാ?

Cpim:67ൽ സപ്തകക്ഷി മുന്നണിയിലൂടെ.

Cpi:CPl കൂടി ഉൾപ്പെടുന്ന മുന്നണി അല്ലെ?

Cpim:അതെ.

Cpi:69 ൽ ആ മുന്നണി എങ്ങനെയാ തകർന്നെ?

Cpim:ഞങ്ങൾക്ക് ഒറ്റയ്ക്ക് ഭരിക്കാൻ വേണ്ടി മന്ത്രി സഭ പിരിച്ചു വിട്ടു.

CPlയെ പുറത്താക്കി..

Cpi:പിന്നെ എന്ത് സംഭവിച്ചു.

Cpim:പണിപാളി. CPI ഭരണത്തിൽ വന്നു.

Cpi:1969 ന് ശേഷം CPI(M) അധികാരത്തിൽ വന്നതെപ്പോഴാ?

Cpim:1980 ൽ

Cpi:എങ്ങനെ വന്നു?

Cpim:CPlയുമായി സഖ്യമുണ്ടാക്കിയപ്പോൾ.

സിപിഐ ഇല്ലാതെ സിപിഎം ഉണ്ടോ

സിപിഐ ഇല്ലാതെ സിപിഎം ഉണ്ടോ

Cpi: CPl ഇല്ലാതെ CPI(M) എന്നെങ്കിലും അധികാരത്തിൽ വന്നിട്ടുണ്ടോ?

Cpim:ഇല്ല.

Cpi: CPI(M) ഇല്ലാതെ CPl അധികാരത്തിൽ വന്നിട്ടുണ്ടോ?

Cpim: ഉണ്ട്

Cpi:അപ്പോൾ CPI യെക്കൊണ്ട് നേട്ടമാർക്കാ?

Cpim: CPI(M) ന്

Cpi:അപ്പോഴാരാ ഇത്തിൾക്കണ്ണി.

Cpim: അത് നിങ്ങളാ... വലതന്മാര്....

English summary
CPI ask some questions to CPM. See the whats app forward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more