Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്നായിക്കൂടേ നാരായണാ... ലീലയുടെ നെഗറ്റീവ് റിവ്യൂ എഴുതിയ ആളോട് 'രഞ്ജിത്ത്' ചോദിച്ചത്....

സ്വന്തം സിനിമയെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞുകേള്‍ക്കാനാകും ഒട്ടുമിക്ക സിനിമാക്കാര്‍ക്കും ഇഷ്ടം. തങ്ങളുടെ സിനിമയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറയുന്നവരെ പല സംവിധായകരും പല തരത്തിലാണ് നേരിടാറുള്ളത്. ജൂഡ് ആന്റണി ജോസഫിനെപ്പോലെ ചിലര്‍ പച്ചയ്ക്ക് തെറി പറയും. സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ കുറച്ച് വളച്ചുകെട്ടി കുറ്റം പറയും.

എന്നാല്‍ റിവ്യൂ എഴുതിയ ആളുടെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് കീഴെ ഏതെങ്കിലും സംവിധായകന്‍ തന്റെ രോഷം എഴുതിവെക്കുമോ. അതും രഞ്ജിത്തിനെപ്പോലെ വിഖ്യാതനായ ഒരു സംവിധായകന്‍. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംശയം. ലീലയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ എഴുതിയ മനീഷ് നാരായണന്റെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് കമന്റായിട്ടാണ് രഞ്ജിത് ബാലകൃഷ്ണന്‍ എന്ന ഐഡിയില്‍ നിന്നും അസഹിഷ്ണുത നിഴലിക്കുന്ന കമന്റ് വന്നത്.

ranjith

നിനക്ക് മധുവിധുവിന്റെ ശീതളിമ, ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും. ഇനിയെങ്കിലും നന്നായിക്കൂടെ എം നാരായണാ എന്നായിരുന്നു കമന്റ്. റിവ്യൂ എഴുതിയ ആളെ സംവിധായകന്‍ ഫേസ്ബുക്കില്‍ അനാവശ്യം പറഞ്ഞു എന്ന തരത്തില്‍ സ്‌ക്രീന്‍ ഷോട്ടുകളുമായി ഈ രംഗം സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്. കമന്റെഴുതിയ രഞ്ജിത് ബാലകൃഷ്ണന്‍ എന്ന ഐ ഡി രഞ്ജിത്തിന്റേത് തന്നെയാണോ അതോ ഫേക്കാണോ എന്ന സംശയവും ആളുകള്‍ക്കുണ്ട്.

ഫേസ്ബുക്കിലെ രഞ്ജിത്തിന്റെ ഒഫീഷ്യല്‍ പേജിന് മുപ്പതിനായിരത്തില്‍പ്പരം ലൈക്കുകളുണ്ട്. എന്നാല്‍ വിവാദ കമന്റ് എഴുതിയ പ്രൊഫൈലിനാകട്ടെ ആകെ നൂറ്റിച്ചില്വാനം ഫ്രണ്ട്‌സും രണ്ടേ രണ്ട് പോസ്റ്റുകളും മാത്രമാണ് ഉള്ളത്. രഞ്ജിത്തിനെ ബോധപൂര്‍വ്വം കരിവാരിത്തേക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ പ്രൊഫൈലാണിതെന്നും പറയപ്പെടുന്നു. എന്തായാലും സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു കാര്യമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+