കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ പറഞ്ഞാല്‍ രാംഗോപാല്‍ വര്‍മയ്ക്കും പൊങ്കാല!

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മമ്മൂട്ടിയേക്കാള്‍ നല്ല നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണോ അല്ലയോ എന്ന ചര്‍ച്ചയൊക്കെ അവിടെ നില്‍ക്കട്ടെ. അങ്ങനെ പറഞ്ഞ രാംഗോപാല്‍ വര്‍മയുടെ അവസ്ഥയാണ് ഇപ്പോള്‍ കഷ്ടം. കക്ഷിയുടെ ട്വിറ്ററില്‍ ഇപ്പോള്‍ മലയാളികളുടെ പൊങ്കാലയാണ്.

സച്ചിന്നെ അറിയാത്ത ഷറപ്പോവയ്ക്കും, മോഹന്‍ലാലിന്റെ സൈറ്റിന് പണികൊടുത്ത പാകിസല്താന്‍ ആര്‍മിയ്ക്കും, വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മയ്ക്കും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോയി പൊങ്കാലയിട്ട അതേ മലയാളികള്‍ ഇത്തവണ രാംഗോപാല്‍ വര്‍മയെ ആണ് ലക്ഷ്യമിട്ടിട്ടുള്ളത്.

മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്‍ ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്‍ഖര്‍ വിജയിച്ചത്, മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിയ്ക്കണം, മകനെ വച്ച് നോക്കുമ്പോള്‍ മമ്മൂട്ടി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണ്, അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ ഒകെ കണ്‍മണി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിക്ക് കൊടുത്ത എല്ലാ അവാര്‍ഡുകളും തിരിച്ച് വാങ്ങി ദുല്‍ഖറിന് കൊടുത്തേനേ... ഇങ്ങനെയൊക്കെയാണ് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്.

ഓകെ കണ്‍മണി കണ്ടപ്പോള്‍

മണിരത്‌നത്തിന്റെ സിനിമ കണ്ടു. അവാര്‍ഡ് കമ്മിറ്റിയ്ക്ക് എന്തെങ്കിലും ബോധമുണ്ടെങ്കില്‍ മമ്മൂട്ടിയ്ക്ക് കൊടുത്ത എല്ലാ അവവാര്‍ഡുകളും തിരിച്ച് വാങ്ങിയിട്ട് അത് ദുല്‍ഖറിന് കൊടുക്കും എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ ആദ്യ ട്വീറ്റ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

മകനോട് താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാത്രമാണെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

അഭിനയം പഠിയ്ക്കണം

മമ്മൂട്ടി റിയലിസ്റ്റിക് ആയ അഭിനയം മകന്‍ ദുല്‍ഖറില്‍ നിന്ന് പഠിയ്ക്കണം എന്നായിരുന്നു അടുത്ത ട്വീറ്റ്.

മമ്മൂട്ടിയ്ക്ക് കഴിയാത്തത്

മമ്മൂട്ടിയുടെ മകന്‍ കേരളത്തിന് അഭിമാനമാണ്. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് കേരത്തിന് പുറത്ത് പേരുണ്ടാകകാന്‍ കഴിഞ്ഞു. മമ്മൂട്ടിയ്ക്ക് ദശാബ്ദങ്ങളെടുത്തിട്ടും അതിന് കഴിഞ്ഞില്ലെന്നായിരുന്നു അവസാന ട്വീറ്റ്.

മമ്മൂട്ടി ഇങ്ങളെ പിടിച്ച് കടിച്ചാ?

മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാംഗോപാല്‍ വര്‍മയുടെ ട്വീറ്റിന് ഒരു മലയാളി ആരാധകന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

ആദ്യം സംവിധാനം പഠിയ്ക്ക്

മമ്മൂട്ടിയെ അഭിനയം പഠിപ്പിക്കുന്നതിന് മുമ്പ് പോയി മണിരത്‌നത്തിന്റെ അടുത്ത് നിന്ന് സംവിധാനം പഠിയ്ക്ക് എന്നാണ് ഒരാളുടെ ഉപദേശം.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

എല്ലാ മഹാനടന്‍മാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി തന്നെയാണ് വന്നത്. അല്ലാതെ നീയോകകെ വീട്ടില്‍ ചെന്ന് ഏത് നടനെയാടാ ഹീറോ ആക്കിയത്...? ബെസ്റ്റ് ആക്ടറിലെ ഡയലോഗ് ആണ്. ഇവിടെ നന്നായി ചേരും.

മമ്മൂട്ടിയുടെ പടം വല്ലതും കണ്ടിട്ടുണ്ടോ

ഓകെ കണ്‍മണി കണ്ടാണല്ലോ അഭിപ്രായം പറയുന്നത്. മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടിയ പടങ്ങള്‍ വല്ലതും കണ്ടിട്ടുണ്ടോ..?

English summary
Mammootty fans' protest in Ram Gopal Varma's Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X