കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കരേ ചക്കരയെ മംഗളം പുറത്താക്കിയതാണ്.. പിള്ളര് വലിച്ചുകീറി ഒട്ടിച്ചതാണ് ചക്കരേ.. പ്രദീപ് വീണ്ടും!!

  • By Desk
Google Oneindia Malayalam News

'ഡേയ് പ്രദീപേ...അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ' - മംഗളം ടി വിയുടെ സി ഒ ഒ സ്ഥാനം രാജിവെച്ച് പോയ ശേഷം, മാധ്യമപ്രവർത്തകനായ എസ് വി പ്രദീപിനോട് സുനിത ദേവദാസ് പറഞ്ഞത് ഇതായിരുന്നു. മംഗളത്തിൽ നിന്നും സുനിത പോകാൻ ഉണ്ടായ സാഹചര്യത്തെ ചൊല്ലി സുനിതയും പ്രദീപും തമ്മിൽ ഫേസ്ബുക്കിൽ പരസ്യമായി തന്നെ വാക്കേറ്റവുമുണ്ടായി.

ഇപ്പോഴിതാ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ എസ് വി പ്രദീപ് പറയുന്നത് സി ഒ ഒ സ്ഥാനത്ത് നിന്നും സ്വയം പുറത്ത് പോയതല്ല, പുറത്താക്കിയതാണ് എന്നാണ്. സുനിതയുടെ പേര് പറയാതെയാണ് പ്രദീപിന്റെ പോസ്റ്റ്. എന്നാലോ മറ്റെല്ലാ സൂചനകളും നൽകിയിട്ടുമുണ്ട്. ചക്കരേ എന്ന് സംബോധന ചെയ്തുകൊണ്ടാണ് പ്രദീപിന്റെ പോസ്റ്റ്, പോസ്റ്റിൽ പറഞ്ഞിരിക്കുന്നതും പിന്നാലെ വരുന്ന കമന്റ്സും ഒന്ന് നോക്കൂ..

ചക്കരേ ഇതാണ് കാര്യം

ചക്കരേ ഇതാണ് കാര്യം

അപ്പോ ചക്കരേ, കാര്യം ഇത്രേ ഉളളൂ സിംപിൾ. ചക്കര സ്വയം പുറത്തു പോയതല്ല. പുറത്താക്കിയതാണ്. പിന്നെ പൂട്ടാനല്ല തുറന്നത്, തുടരുന്നതും - മംഗളം ടി വി ചാനലിലെ മുതിർന്ന മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. മംഗളത്തിലെ സി ഒ ഒ ആയിരുന്ന സുനിത ദേവദാസുമായി പ്രദീപ് നടത്തിവന്നിരുന്ന വാക്കുതര്‍ക്കങ്ങളുടെ ബാക്കിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്.

പുറത്താക്കിയതാണ്

പുറത്താക്കിയതാണ്

ചക്കരേ, ചക്കരയെ പുറത്താക്കിയതാണ്..അതങ്ങ് ഫാൻസിനോട് പച്ചയ്ക്ക് വിളിച്ചു പറയൂ ചക്കരേ, അതല്ലേ അതിൻറെ ഒരിത്. ഏത്.
ആണും പെണ്ണും അടക്കം നൂറോളം പേർ ഒറ്റക്കെട്ടായി നിലപാടെടുത്ത് ചക്കരയെ അങ്ങ് പുറത്താക്കി. പടിയടച്ച് പിണ്ഡം വച്ചു. - മംഗളം ടി വിയിൽ നിന്നും രാജിവെച്ചുപോയി എന്ന വാക്കുകളെ ചെറുക്കാൻ വേണ്ടിയാകണം രാജിവെച്ചതല്ല പുറത്താക്കിയതാണ് എന്ന് എടുത്ത് പറയുന്നത്.

നവംബർ 11, 2017 ന് എന്ത് സംഭവിച്ചു

നവംബർ 11, 2017 ന് എന്ത് സംഭവിച്ചു

ചക്കരയുടെ മലപ്പുറം കത്തി, കോടാലി, വാൾ, ഇടിക്കട്ട ഹോ എന്തായിരുന്നു ചക്കരേ പുകില്,,, എല്ലാം എല്ലാം എടുത്ത് ചക്കര നവംബർ 11 ന് ഉറഞ്ഞുതുളളി. പിള്ളേർ ചക്കരയെ വലിച്ചുകീറിയങ്ങ് ഒട്ടിച്ചു. അത്രതന്നെ. കെ യു ഡബ്ലിയു ജെ പ്രതിനിധികൾ സാക്ഷി. - നവംബർ 11ന് മംഗളത്തിൽ എന്താണ് സംഭവിച്ചത് എന്ന് സുനിത ദേവദാസ് ഒരിക്കൽ ഫേസ്ബുക്കിൽ എഴുതിയിരുന്നു. അതിനുള്ള മറുപടിയാകണം ഇത്.

ഒരു അവസരത്തിന് വേണ്ടി ചോദിച്ചോ

ഒരു അവസരത്തിന് വേണ്ടി ചോദിച്ചോ

ചക്കര പലരുടേയും പിന്നാലെ നടന്ന്, ബലിയാടാക്കിയെന്ന് തെറ്റുകൾ തിരുത്താൻ, ബലിയാടാക്കിയവരോട് പ്രതികാരം ചെയ്യാൻ ഒരവസരം കൂടി തരണേന്ന്, പെണ്ണും ആണും, ഒരാൾ, ഒറ്റ ഒരാൾ ചക്കരയ്ക്ക് ചങ്ക് തന്നില്ല, ചക്കരേ, എന്താ ചക്കരേ അങ്ങനെ? എന്തുപറ്റി ചക്കരേ അങ്ങനെ? അന്ന് ചക്കര സ്വയം ചോദിച്ചു, ആണും പെണ്ണുമടക്കം മുഴുവൻ പേരും ചോദിച്ചു "ഇനിയും ഭാരമായി തുടരണോന്ന്" എന്നിട്ടും ചക്കര പലരോടും ചോദിച്ചു... പിടിവളളിക്കായി..

സ്വയം ഭാരമാകാതെ നോക്കി

സ്വയം ഭാരമാകാതെ നോക്കി

അവസാന പിടിവളളിയും കൈവിട്ടതോടെ ചക്കര അന്ന് തീരുമാനിച്ചുറപ്പിച്ചു സ്വയം ഭാരമാകാതിരിക്കാൻ. ഇല്ലായിരുന്നെങ്കിലോ ചക്കരേ, ചക്കരയ്ക്ക് അങ്ങനെ തോന്നിയാൽ മറ്റുളളവരും അങ്ങനെ ചെയ്തോളണം എന്ന് ശഠിക്കുന്നത് ശരിയാണോ ചക്കരേ, കഷ്ടം കഷ്ടം മഹാകഷ്ടം. - വേറെ നിവൃത്തിയൊന്നും ഇല്ലാതെയായതോടെയാണ് സ്ഥാനം ഒഴിഞ്ഞുപോയതെന്നാണ് ഈ വരികളിൽ നിന്നും മനസിലാകുന്നത്.

പൂട്ടാനല്ല തുറന്നത്, തുടരുന്നതും

പൂട്ടാനല്ല തുറന്നത്, തുടരുന്നതും

ചക്കരേ, ചക്കര മാർച്ച് 2017 ലെ സ്വന്തം മുഖപുസ്തകത്താള് നോക്കിയേ ചക്കരേ "പൂട്ടണം പൂട്ടണം പൂട്ടിയേ പറ്റൂ, ക്രിമിനൽ കേസെടുത്ത് ജയിലിലടച്ച് പൂട്ടണം" എന്ന ചക്കരയുടെ ഗ്വോ ഗ്വോ വിളി.. എന്നിട്ടും പൂട്ടിയല്ല. നന്നായി ഓടുന്നു എന്ന് കണ്ട് ചക്കര പറഞ്ഞെതെല്ലാം തോളളതൊടാതെ വലിയവായിൽ വിഴുങ്ങി ഓഗസ്റ്റിൽ വിമാനം പിടിച്ചിങ്ങു പോന്നു, ആപ്പീസറാകാൻ, ആപ്പീസറുടെ സർട്ടിഫിക്കറ്റ് ഒപ്പിക്കാൻ, ഹേയ് നാണക്കേട് ചക്കരേ നാണക്കേട് നിലപാട് വേണ്ടേ ചക്കരേ നിലപാട്.

പൂട്ടില്ല ചക്കരേ പൂട്ടില്ല

പൂട്ടില്ല ചക്കരേ പൂട്ടില്ല

അത് ചക്കര പറഞ്ഞ അഞ്ചു പേരുടെ ദൃഢപ്രതിജ്ഞ ആണ്. ഇരുമ്പറയ്ക്കുളളിലെ ദൃഢപ്രതിജ്ഞ. ഇനി പൂട്ടണമെന്ന് ഏതേലും വൻ ശക്തികൾ ആരേലും തീരുമാനിച്ചുറച്ച് പ്രവർത്തിച്ചാൽ പൂട്ടട്ടേന്ന് അങ്ങ് വയ്ക്കും, അല്ല പിന്നെ. അപ്പോഴും ചക്കര വരണം വിമാനം പിടിച്ച്, ആപ്പീസറാകാൻ. കാരണം ചക്കരയ്ക്ക് അതാകാൻ ഈ ഇടം മാത്രമേ ഉളളൂ. ഇതുമാത്രമേ ഉളളൂ. ചക്കരേ ഇതൊന്നു മാത്രം. അല്ലെന്ന് തെളിയിച്ച് വാ ചക്കരേ,അന്ന് ചക്കരയുടെ മുഖത്ത് നോക്കാം, നേരെ ചോദിക്കാം.

അത് വരെ വെറും ട്രെയ്നി

അത് വരെ വെറും ട്രെയ്നി

അതു വരെ ചക്കര "ട്രയ്നി" വെറും ട്രൈനി. ചാനൽ മുറ്റം 86 ദിവസം മാത്രം പരിചയിച്ച ട്രെയ്നി, ചാനൽ പടി 86 ദിവസം മാത്രം കണ്ട ട്രെയ്നി, ചാനൽ ഡസ്ക് 86 ദിവസം മാത്രം കണ്ട ട്രെയ്നി. ചാനൽ പി സി ആർ 86 ദിവസം മാത്രം കണ്ട ട്രെയ്നി. അതേ ചക്കരേ ശരിയാണ് ചക്കര പറഞ്ഞതാണ് ശരി 100% ശരി, "പോടേയ് പോടേയ് പോയി തരത്തിന് പോയങ്ങ് ചുരണ്ടടേയ്" - തരത്തിൽ പോയി ചുരണ്ട് എന്നാണ് കഴിഞ്ഞ പോസ്റ്റിൽ സുനിത ദേവദാസ് പ്രദീപിനോട് പറഞ്ഞിരുന്നത്.

ഒരു മാസം കഴിഞ്ഞപ്പോൾ

ഒരു മാസം കഴിഞ്ഞപ്പോൾ

ഡിസംബർ 11, നവംബർ 11 കഴിഞ്ഞ് ഒരു മാസം, ചക്കരയെ പുറത്താക്കിയതിന് ശേഷമുള്ള ഒരു മാസം. അതെ ചക്കരേ പെൺകുട്ടികൾ പറയാൻ പറഞ്ഞു ചക്കര വെറും വേസ്റ്റ് ആണെന്ന് അൽപത്തി ആണെന്ന്. അവർ സന്തോഷത്തിലാണെന്ന്..ഇനി പണി അവസാനിപ്പിച്ചാലും നിരാശയില്ലെന്ന് കാരണം ചക്കരയെ പുറത്താക്കി ഒരു മാസം സന്തോഷത്തോടെ തികച്ചിട്ട് പണി നിറത്താൻ അവർ ആഗ്രഹിച്ചിരുന്നെന്ന്.

ഹാപ്പി 2018 ആശംസകളും

ഹാപ്പി 2018 ആശംസകളും

സന്തോഷത്താൽ കേക്ക് മുറിച്ചെന്ന്, വേസ്റ്റ് ക്ലോസറ്റിലിട്ടെന്ന്,,ഭംഗിയായി ഫ്ലഷ് ചെയ്തെന്ന് അതിനുളള ട്രിക്കൊക്കെ മുത്തശ്ശിമാർ കാതിൽ ചൊല്ലിയിട്ടുണ്ടെന്ന്, പഞ്ചിംഗ് മെഷീൻ സ്വയം പഞ്ചിംഗ് രേഖപ്പെടുത്തീന്ന്. അപ്പോ ചക്കരേ അഡ്വാൻസ് ഹാപ്പി 2018. ചക്കരയ്ക്ക് 2018 ൽ നല്ലതു മാത്രം അനുഭവമാകട്ടേ - ഇങ്ങനെയാണ് എസ് വി പ്രദീപിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

എന്തിനാണ് ശല്യം ചെയ്യുന്നത്

എന്തിനാണ് ശല്യം ചെയ്യുന്നത്

സുനിത ദേവദാസ് മംഗളം സി ഒ ഒ സ്ഥാനം രാജിവച്ച് പോയില്ലേ ഇനിയും അവരെ ശല്യം ചെയ്യരുത് ചേട്ടാ. എല്ലാം മറക്കാനെങ്കിലും കുറച്ച് സമയം അവര്‍ക്ക് നല്‍കണം - എന്ന് ഒരാൾ പറയുന്നു. എന്തിനാണ് പുറത്താക്കിയതെന്ന് വ്യക്തമായി പറയുന്നില്ല. എന്തിനാണ് പ്രദീപ് കാര്യങ്ങൾ വ്യക്തമാക്കി പറയാതെ ചക്കര വിളിയുമായി വന്നത്. സത്യം വ്യക്തമാക്കാൻ ആരെയാണ് ഭയക്കുന്നത് - എന്നാണ് മറ്റൊരാളുടെ ചോദ്യം.

English summary
Mangalam Honey Trap case: SV Pradeep Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X