Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ധരിച്ച മുസ്ലീം പ്ലേബോയ് മോഡല്‍.. ചരിത്രമായി നൂര്‍ താഗോരി! ഇസ്ലാമിസ്റ്റുകള്‍ വെറുതെയിരിക്കുമോ?

പ്ലേ ബോയ് പഴയ ബ്ലേ ബോയ് അല്ല. മോഡലുകളുടെ അശ്ലീല മുഖചിത്രങ്ങളുമായി തങ്ങള്‍ മാഗസിന്‍ പ്രസിദ്ധീകരിക്കില്ലെന്ന് പ്ലേ ബോയ് തീരുമാനിച്ചിട്ട് മാസങ്ങളായി. പക്ഷേ മതഭ്രാന്തന്മാര്‍ ഇപ്പോഴും മതഭ്രാന്തന്മാര്‍ തന്നെയാണ്. ഹിജാബ് ധരിച്ച് ഒരു മുസ്ലിം യുവതി പ്ലേ ബോയ് മാഗസിന്‍ ഫീച്ചറില്‍ പ്രത്യക്ഷപ്പെടുമ്പോല്‍ കുരു പൊട്ടുന്നത് വേറെ എന്ത് കാരണം കൊണ്ടായിരിക്കണം.

Read Also: വിചിത്രമായ ഒരു കേസ്... സെക്‌സ് ടോയിലും ഒളിക്യാമറ... എല്ലാം വീഡിയോയിലായി.. യുവതിക്ക് പറ്റിയ പറ്റ്!

ഇന്റര്‍നെറ്റ് വന്നതോടെ പോണ്‍ മാഗസിനുകള്‍ക്ക് പണ്ടത്തെപ്പോലെ ശ്രദ്ധ കിട്ടുന്നില്ല എന്ന് പറഞ്ഞാണ് പ്ലേ ബോയ് മുഖം മിനുക്കിയത്. മുഖം മിനുക്കിയ പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലാണ് നൂര്‍ താഗോരി എന്ന ജേര്‍ണലിസ്റ്റ് ഹിജാബ് ധരിച്ചെത്തി ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. നൂറിനെതിരെ മതവാദികള്‍ വാളുമായി ഇറങ്ങിയിട്ടുണ്ട്...

പ്ലേ ബോയ് ചരിത്രത്തില്‍ ആദ്യം

പ്ലേ ബോയ് ചരിത്രത്തില്‍ ആദ്യം

മോഡലുകളുടെ നഗ്നചിത്രങ്ങള്‍ കവര്‍ പേജിലാക്കി ശ്രദ്ധയാകര്‍ഷിച്ച പ്ലേ ബോയ് മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹിജാബ് ധരിച്ച ഒരു മുസ്ലീം യുവതിയുടെ ചിത്രം അച്ചടിക്കുന്നത്. റെനെഗേഡ്‌സ് എന്ന് പേരിട്ട ഫീച്ചറിലാണ് നൂര്‍ താഗോരി പ്രത്യക്ഷപ്പെടുന്നത്.

മാധ്യമ പ്രവര്‍ത്തക

മാധ്യമ പ്രവര്‍ത്തക

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായ നൂര്‍ താഗോരിയാണ് പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലാണ് നൂര്‍ പ്ലേ ബോയ് മാഗസിനില്‍ വരുന്നത്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇതാദ്യമായിട്ടല്ല നൂര്‍ താഗോരി ഇത്തരം വിപ്ലകരമായ തീരുമാനത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. യു എസ് ടെലിവിഷനില്‍ ഹിജാബ് ധരിച്ച് എത്തിയാണ് താഗോരി ശ്രദ്ധാകേന്ദ്രമായത്. ഇരുപത്തി രണ്ടാം വയസിലായിരുന്നു ഇത്.

നൂര്‍ എന്ന ജേര്‍ണലിസ്റ്റ്

നൂര്‍ എന്ന ജേര്‍ണലിസ്റ്റ്

മാധ്യമ പ്രവര്‍ത്തകയാണ് നൂര്‍ താഗോരി. അമേരിക്കയിലെ വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് താഗോരി ജോലി ചെയ്യുന്നത്. യു എസിന്റെ വാണിജ്യ ടെലിവിഷന്‍ ചാനലിലെ ആദ്യ ഹിജാബി അവതാരക എന്നും നൂര്‍ അറിയപ്പെടുന്നു.

വിവാദമായത് ഈ ചിത്രം

വിവാദമായത് ഈ ചിത്രം

കറുത്ത ലെതര്‍ ജാക്കറ്റും ജീന്‍സും സ്നീക്കറും ഹിജാബും ധരിച്ചാണ് നൂര്‍ താഗോരി പ്ലേബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താഗോരിയുടെ ഫീച്ചറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

വിപ്ലവം സൃഷ്ടിച്ച സ്ത്രീകള്‍

വിപ്ലവം സൃഷ്ടിച്ച സ്ത്രീകള്‍

അമേരിക്കയിലെ പൊതുസമൂഹത്തിന്റെ മുന്‍വിധികളെ മാറ്റി മറിച്ച സ്ത്രീകളെക്കുറിച്ചാണ് പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ എഡിഷനിലെ ഫീച്ചര്‍. കരിയറില്‍ മുന്നോട്ടു പോകാനുള്ള പ്രചോദനമെന്തെന്നും നൂര്‍ പ്ലേ ബോയ് മാഗസിനോട് പറയുന്നുണ്ട്.

ഫീച്ചറില്‍ പറയുന്നത്

ഫീച്ചറില്‍ പറയുന്നത്

മുസ്ലീമായതിനാല്‍ യു എസില്‍ ഉയര്‍ന്നു വരാന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചാണ് നൂര്‍ ഈ ഫീച്ചറില്‍ പറയുന്നത്. താന്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ച് നൂര്‍ വിശദീകരിക്കുന്നു.

വാളെടുത്ത് വിമര്‍ശകര്‍

വാളെടുത്ത് വിമര്‍ശകര്‍

മുസ്ലിം എന്ന ഐഡന്ററ്റിയും ഹിജാബും എപ്പോഴും മതവിശ്വാസികളെ ഭ്രാന്ത് പിടിപ്പിക്കുന്ന സംഭവങ്ങളാണ്. പ്ലേ ബോയ് മാഗസിനില്‍ താഗോരി പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്തയും ഒരുപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. അമേരിക്കന്‍ മുസ്ലിമായ നൂര്‍ മതവിശ്വാസത്തെ കൈവിട്ടു എന്നാണ് ആക്ഷേപം.

കേട്ടാല്‍ അറക്കുന്ന പ്രതികരണങ്ങള്‍

കേട്ടാല്‍ അറക്കുന്ന പ്രതികരണങ്ങള്‍

നൂര്‍ താഗോരിയുടെ മതവിശ്വാസത്തെ മാത്രമല്ല, ശരീരത്തെക്കുറിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. ശരീരപ്രദര്‍ശനമാണോ നടത്തുന്നത് എന്ന ചോദ്യവും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും താഗോരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നു.

ഒന്നും കാര്യമാക്കുന്നില്ല

ഒന്നും കാര്യമാക്കുന്നില്ല

എന്നാല്‍ വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ല എന്നാണ് താഗോരി പറയുന്നത്. സത്യത്തില്‍ പ്രതികരണങ്ങളെ താന്‍ ശ്രദ്ധിക്കാറ് പോലുമില്ല. നെഗറ്റീവ് എനര്‍ജി മാത്രമാണ് ഇത് കൊണ്ട് കിട്ടുന്നത്. പറയാനുള്ളവര്‍ എന്താണെന്ന് വെച്ചാല്‍ പറയട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+